INDIANEWS

സ്‌ത്രീയെ കൂട്ടബലാത്സംഗം ചെയ്‌ത്‌ കൊന്ന കേസിലെ പ്രതികളെ പിടികൂടാന്‍ ഈ ഒന്നരയവസുകാരിക്ക്‌ വേണ്ടി വന്നത്‌ കേവലം മുപ്പത്‌ മിനിറ്റ്‌ മാത്രം, റെക്കോര്‍ഡ്‌ വേഗത്തില്‍ ഈ മിടുക്കി പിടികൂടിയത്‌ ബലാത്സംഗ കേസിലെ ആറ്‌ പ്രതികളെ


അഹമ്മദാബാദ്‌: കേവലം അരമണിക്കൂര്‍ കൊണ്ടാണ്‌ ഈ ഒന്നരവയസുകാരി ഒരുകൂട്ടബലാത്സംഗ കേസിലെ പ്രതികളെ പിടികൂടിയത്‌. ആറ്‌ പ്രതികളെയാണ്‌ ഇവള്‍ പിടികൂടിയത്‌.

ആരാണ്‌ ഇവള്‍ എന്നല്ലേ ഒന്നര വയസ്‌ മാത്രം പ്രായമുള്ള ഡോബര്‍മാന്‍ ഇനത്തില്‍ പെട്ട നായയാണ്‌ പ്രതികളെ പിടിച്ചത്‌. ജാവ എന്നാണ്‌ ഇവളുടെ പേര്‌. ഗുജറാത്തിലെ വഡോദരയില്‍ ബലാത്സംഗ കേസ്‌ പ്രതികളെ പിടികൂടാനാണ്‌ പൊലീസ്‌ സേനയ്‌ക്ക്‌ ഇവളുടെ സഹായം കിട്ടിയത്‌. ആറ്‌ പേര്‍ ചേര്‍ന്ന്‌ ഒരു സ്‌ത്രീയെ കൂട്ടബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തുകയായിരുന്നു.

സംഭവസ്ഥലത്ത്‌ നിന്ന്‌ കണ്ടെടുത്ത വെള്ളക്കുപ്പിയിലെയും സ്‌ത്രീയുടെ ദുപ്പട്ടയിലെയും മണമാണ്‌ പ്രതികളെ കണ്ടെത്താന്‍ നായയെ സഹായിച്ചത്‌. ഈ ദുപ്പട്ട കഴുത്തില്‍ കുരുക്കിയാണ്‌ ബലാത്സംഗം ചെയ്‌ത ശേഷം സ്‌ത്രീയെ കൊലപ്പെടുത്തിയത്‌. സംഭവസ്ഥലത്ത്‌ നിന്ന്‌ രണ്ട്‌ കിലോമീറ്ററോളം നടന്ന്‌ ചെന്നാണ്‌ പ്രതികളെ ജാവ കുടുക്കിയത്‌. പാടങ്ങളും കുറ്റിക്കാടുകളും അടക്കമുള്ളവ ഇതിനിടെ താണ്ടേണ്ടി വന്നു. പിന്നീട്‌ അഹമ്മദാബാദ്‌-മുംബൈ റെയില്‍പാതയും കടന്ന്‌ ഒരു കുടിലില്‍ പ്രവേശിക്കുകയും കുരയ്‌ക്കാന്‍ തുടങ്ങുകയുമായിരുന്നു. നായ തന്റെ ലക്ഷ്യത്തില്‍ തന്നെ എത്തിയെന്ന്‌ പൊലീസുകാദ്യോഗസ്ഥര്‍ക്ക്‌ മനസിലായി. തുടര്‍ന്ന്‌ കാര്യങ്ങള്‍ അറസ്‌റ്റിലേക്ക്‌ നീങ്ങുകയായിരുന്നു.

നേരത്തെയും ഇവള്‍ ഒരു കൊലക്കേസ്‌ പ്രതിയെപിടികൂടാന്‍ സഹായിച്ചിരുന്നു. ഇപ്പോള്‍ പുല്ലറുക്കാന്‍ പോയ സ്‌ത്രീയെ ആണ്‌ ആറ്‌ പേര്‍ ചേര്‍ന്ന്‌ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയത്‌. ഇവര്‍ക്ക്‌ മൂന്ന്‌ കുട്ടികളുമുണ്ട്‌. രാത്രി വൈകിയിട്ടും ഇവരെ കാണാതായതിനെ തുടര്‍ന്ന്‌ വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ഒന്‍പതുമണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട്‌ പൊലീസ്‌ കേസെടുത്തു. കുടുംബാംഗങ്ങളെയും നാട്ടുകാരെയും ചോദ്യം ചെയ്യുകയും ചെയ്‌തു.

അഞ്ചോളം കുടിലുകളില്‍ ഒരെണ്ണത്തിന്‌ മുന്നില്‍ എത്തിയപ്പോള്‍ മാത്രമാണ്‌ ഇവള്‍ കുരച്ചതെന്ന്‌ ഇതിനെ കൈകാര്യം ചെയ്യുന്ന ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ ഹരീഷ്‌ മോഹനിയ പറഞ്ഞു. ഒരു വര്‍ഷമായി ഇവളെ പരിശീലിപ്പിക്കുന്നത്‌ ഇദ്ദേഹമാണ്‌. തന്റെ പെണ്‍കുട്ടിയുടെ പ്രവൃത്തിയില്‍ ഏറെ അഭിമാനമുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. പെട്ടെന്ന്‌ കാര്യങ്ങള്‍ പഠിക്കുന്ന നായയാണ്‌ ജാവ. അന്വേഷണത്തില്‍ ഇവള്‍ക്ക്‌ ഏറെ ജാഗ്രതയുമുണ്ട്‌.

ബലാത്സംഗത്തിനിരയായ സ്‌ത്രീ പൊലീസിനെസമീപിച്ചേക്കുമെന്ന്‌ ഭയന്നാണ്‌ ഇവരെ കൊന്നതെന്ന്‌ പ്രതികള്‍ പൊലീസിനോട്‌ സമ്മതിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close