INDIANEWS

ബലാത്സംഗം ചെറുത്തതിന് സ്ത്രീയെ കൊന്നു; ജനക്കൂട്ടം അറുപതുകാരനെ തല്ലിക്കൊന്നു

ഹൈദരാബാദ്: അറുപതുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. 42കാരിയായ സ്ത്രീയെ ബലാത്സംഗശ്രമത്തിനിടെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ജനക്കൂട്ടം ഇയാളെ കൊലപ്പെടുത്തിയത്. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം.

വാലേപ്പു ഒബയ്യ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഒരു നാട്ടുവൈദ്യനാണ്. മുട്ടുവേദനയ്ക്കായി ഇയാളുടെ അടുക്കല്‍ ചികിത്സയ്ക്കായി എത്തിയ സ്ത്രീയെ ആണ് ഇയാള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ചെറുക്കാന്‍ ശ്രമിച്ച സ്്ത്രീയെ ഇയാള്‍ കെട്ടിയിട്ടു. പിന്നീട് കോടാലി കൊണ്ട് കൊല്ലുകയായിരുന്നു. സ്ത്രീയുടെ കരച്ചില്‍ അയല്‍ക്കാര്‍ കേട്ടെങ്കിലും ഇത് ചികിത്സയ്ക്കിടെ സാധാരണ ഉണ്ടാകുന്നതായത് കൊണ്ട് അവര്‍ ഗൗനിച്ചില്ല. പിന്നീട് ഒരു മണിക്കൂറിന് ശേഷം ഇയാളെ അസ്വസ്ഥനായിക്കണ്ട അയല്‍ക്കാരി തന്റെ സഹോദരനെ വിവരം അറിയിച്ചു. പിന്നീട് ഇവര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു.

പൊലീസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ പിന്നീട് അക്രമാസക്തരായ ഗ്രാമവാസികള്‍ ഇയാളെ വടിയും ഇരുമ്പ് ദണ്ഡും മറ്റും ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പൊലീസുകാര്‍ ഇത് തടയാന്‍ ശ്രമിച്ചെങ്കിലും അവരെയും നാട്ടുകാര്‍ അക്രമിച്ചു.

ഇതുവരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയോ ആരെയെങ്കിലും അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close