INDIANEWS

ബലാത്സംഗക്കേസ് പ്രതിയോട്ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിടാൻ ആവശ്യപ്പെട്ടു; ജഡ്ജിക്ക് പണി പോയി

പാറ്റ്ന. സ്ത്രീപീഡന കേസ് പ്രതിയോട് ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിടാൻ ആവശ്യപ്പെട്ട ജഡ്ജിയെ ജുഡീഷ്യൽ ജോലികളിൽ നിന്ന് മാറ്റിനിർത്താൻ പട്ന ഹൈക്കോടതിയുടെ ഉത്തരവിട്ടു. മധുബാനിയിലെ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജിയായ അവിനാഷ് കുമാറിനെതിരെയാണ് നടപടി.

ബിഹാറിൽ ബലാത്സംഗക്കേസ് പ്രതിയായ ലാലൻ കുമാറിനോട് ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ അലക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ വ്യവസ്ഥയോടെയാണ് ജഡ്ജി അവിനാഷ് കുമാർ പ്രതിക്ക് ജാമ്യം അനുവദിച്ചത്. പ്രതിയായ ലാലൻ കുമാറിന് 20 വയസാണ് പ്രായമെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും സമൂഹസേവനം ചെയ്യാൻ പ്രതി തയ്യാറാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു ജഡ്ജിയുടെ വിചിത്രമായ വിധി.

പ്രതി എന്തു ജോലി ചെയ്യുവെന്ന് തിരക്കിയ കോടതിയോട് അലക്ക് ജോലിയാണ് തനിക്കെന്ന് പ്രതി മറുപടി നൽകി. തുടർന്ന് അടുത്ത ആറ് മാസത്തേക്ക്, ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിട്ട് നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഇതുവഴി സ്ത്രീകളോട് പ്രതിക്ക് ബഹുമാനം തോന്നുമെന്നും കോടതി പറഞ്ഞു. ഗ്രാമത്തിൽ ഏകദേശം 2000 സ്ത്രീകളുടെ വസ്ത്രങ്ങളാണ് അടുത്ത ആറുമാസം വരെ ലാലൻ കഴുകി ഇസ്തിരിയിട്ട് നൽകാൻ ജഡ്ജി അവിനാഷ് കുമാർ ഉത്തരവിട്ടിരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close