INDIANEWSTrending

ബലാൽസംഗ കേസ് പ്രതിയായ പിടികിട്ടാപ്പുള്ളിയെ എഫ്ബി ഫ്രണ്ടാക്കി വനിതാ എസ്ഐ : പിന്നീട് നടന്നത്

ന്യൂഡൽഹി: ബലാൽസംഗ കേസിലെ പിടികിട്ടാപ്പുള്ളിയെ ഫെയ്സ്ബുക്ക് ഓപറേഷനിലൂടെ പിടികൂടി ഡൽഹി ദാബ്രി പൊലീസ്. പേരും വിലാസവും നമ്പറുമെല്ലാം മാറ്റി പലയിടങ്ങളിലായ താമസിച്ച പ്രതിയെ എഫ്ബി ഫ്രണ്ടാക്കി ചാറ്റ് ചെയ്ത് വിളിച്ചുവരുത്തിയാണ് എസ്ഐ പ്രിയങ്ക സെയ്നി അറസ്റ്റുചെയ്തത്. പുതിയ ഫെയ്സ്ബുക്ക് അക്കൗണ്ട് ഇതിനായി രൂപീകരിച്ചു. ആകാശ് എന്ന് പേരുള്ളവരെ കണ്ടെത്തി നിരീക്ഷണം ആരംഭിച്ചു.

15 മാസത്തിനിടെ വിവിധ ഇടങ്ങളിലായി 6 പെൺകുട്ടികളെ പ്രണയം നടിച്ച് ആകാശ് ജെയിൻ ബലാത്സംഗത്തിനിരയാക്കിയതായാണ് പൊലീസിൻറെ കണ്ടെത്തൽ. ഡൽഹി മഹാവീർ എൻക്ലേവ് സ്വദേശി 24 വയസുകാരൻ ആകാശ് ജെയിനാണ് ഫെയ്സ്ബുക്ക് വഴിയുള്ള ഓപ്പറേഷനിലൂടെ ദാബ്രി പൊലീസിന്റെ പിടിയിലായത്.

16 വയസുകാരി ബലാത്സംഗത്തിനിരയായി ഗർഭിണിയായതായി ആശുപത്രി അധികൃതരാണ് ദാബ്രി പൊലീസിനെ അറിയിച്ചത്. പെൺകുട്ടിയിൽ നിന്ന് ആകെ ലഭിച്ചത് ആകാശ് എന്ന പേര് മാത്രം. ഈ സാഹചര്യത്തിലാണ് ഫെയ്സ്ബുക്ക് വഴി പ്രതിയെ കണ്ടെത്താമെന്ന നിർദേശം എസ്ഐ പ്രിയങ്ക സെയ്നി മുന്നോട്ടു വച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close