INDIANEWSTrending

പത്താം ക്ലാസുകാരി പലപ്പോഴും വീട്ടിൽ ഒറ്റയ്ക്കായിരുന്നു; പ്രതികളിൽ ചിലർ പ്രായപൂർത്തിയാകാത്തവർ; ഒരാൾ പെൺകുട്ടിയുടെ അമ്മാവൻ; പതിനാലുകാരി നേരിട്ടത് കൊടും ക്രൂരത

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. പ്രതികൾക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.പൊള്ളാച്ചിയിലാണ് സംഭവം.

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഇതേ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛനും അമ്മയും കൂലിപ്പണിക്കാരായതിനാൽ പത്താം ക്ലാസുകാരി പലപ്പോഴും വീട്ടിൽ ഒറ്റയ്ക്കായിരുന്നു.

ആറ് പേർ ചേർന്നാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ ചിലർ പ്രായപൂർത്തിയാകാത്തവരാണ്. ഇക്കൂട്ടത്തിൽ ഒരാളുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഇതോടെ കാമുകനും സുഹൃത്തുക്കളും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. അയൽവാസിയായ പ്ലസ് വൺ വിദ്യാർഥിയായിരുന്നു പെൺകുട്ടിയുടെ കാമുകൻ.

പെൺകുട്ടിയുമായി പലപ്പോഴും പ്ലസ് വൺ വിദ്യാർഥി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഇക്കാര്യം ആൺകുട്ടി മറ്റ് സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് മറ്റ് അഞ്ച് പേരും പെൺകുട്ടിയെ പീഡിപ്പിച്ചത്.

പീഡിപ്പിച്ചവരിൽ ഒരാൾ പെൺകുട്ടിയുടെ അമ്മാവനാണ്. മറ്റ് പ്രതികൾ അയൽവാസികളുമാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയാണ് ഇവർ പീഡിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close