NEWSTrending

പല്ലിലും തലയിലും സ്വർണ്ണം; പുത്തൻ മേക്കോവറുമായി റാപ്പർ ഡാൻ സുർ

മെക്സിക്കൻ സിറ്റി: വ്യത്യസ്തകൾക്ക് പിന്നാലെ ചുവട് പിടിച്ച് നടക്കാൻ എല്ലാവരും ആ​ഗ്രഹിക്കും. അത്തരത്തിൽ ആരെയും ഞെട്ടിക്കുന്ന വിധത്തിൽ പുത്തൻ മേക്കോവറുമായി വന്നിരിക്കുകയാണ് ഡാൻ സുർ എന്ന മെക്സിക്കൻ റാപ്പർ.

തന്റെ സ്വാഭാവിക മുടിക്ക് പകരം 23-കാരനായ ഡാൻ സുർ സ്വർണ്ണത്തിൽ പണിത ചെയ്നുകളാണ് തലയോട്ടിയിൽ സ്ഥാപിച്ചിരിക്കുന്നത്. പുത്തൻ രൂപത്തിലുള്ള തന്റെ ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും പങ്കു വെച്ചിരിക്കുകയാണ് ഡാൻ സുർ.

തലയിൽ ഒരു കുളത്ത് സ്ഥാപിച്ച് അതിലാണ് ഡാൻ സുർ സ്വർണ്ണ ചെയ്നുകൾ ഘടിപ്പിച്ചിരിക്കുന്നത്. ഇത്തരമൊരു രസകരമായ രൂപം തന്റെ സംഗീത ജീവിതത്തിൽ ഒരു പുത്തൻ പാത സൃഷ്ടിക്കാൻ സഹായിച്ചുവെന്നും ഡാൻ സുർ അഭിപ്രായപ്പെട്ടു. “എല്ലാവരും മുടി ചായം പൂശുന്നതായി ഞാൻ കണ്ടിട്ടുണ്ട് . എനിക്കും എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു . ഞാൻ ഇപ്പോൾ ചെയ്തത് മറ്റാരും പകർത്തില്ലെന്ന് എനിക്കറിയാം ,” ഡാൻ സുർ പറഞ്ഞു. ഇത്തരത്തിൽ തലയിൽ സ്വർണ്ണം സ്ഥാപിക്കുന്ന ആ​ദ്യ റാപ്പർ താൻ എന്ന് അദ്ദേഹം അവകാശപ്പെടുന്നു. തലയിൽ സ്വർണ്ണം സ്ഥാപ്ച്ചതിന് പിന്നാലെ പല്ലുകളിലും സ്വർണ്ണ പ്ലേറ്റുകൾ സ്ഥാപിച്ച് വീണ്ടും പുത്തൻ രീതി കൊണ്ടു വന്നിരിക്കുകയാണ് ഇദ്ദേഹം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close