INSIGHTNEWSTop News

പട്ടിണിയും പിന്തുണയും ജീവനായി മാറിയ റാപ്പ് സോങുകൾക്കായൊരു ദിനം; ഈ ഹിപ് ഹോപ് ദിനത്തിൽ ഇല്ലായ്മയെ പാടിതുടങ്ങി പൊതുജനങ്ങൾക്കിടയിൽ ശ്രദ്ധ നേടിയ വേടനെക്കുറിച്ച് കൂടുതൽ അറിയാം…

1980 കളിൽ അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരും ലാറ്റിനോ വർഗക്കാരും സൃഷ്ടിച്ച ഒരു സംഗീത ശാഖയാണ് ഹിപ് ഹോപ്. താളാത്മകമായ പാട്ടും പറച്ചിലുകളും നൃത്തവും മനോഭാവവുമെല്ലാം ചേർന്ന ഈ സംഗീതരൂപം ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടി. പിന്നീട് ലോകത്തെമ്പാടും പ്രതിരോധത്തിൻറേയും ആത്മാഭിമാനത്തിൻറേയും അലയൊലികളായി മാറുകയാണുണ്ടായത്. കഴിഞ്ഞ പതിറ്റാണ്ടിൽ കേരളത്തിലും ഹിപ് ഹോപ് സംഗീതത്തിന് ചരിത്രം കുറിക്കുന്ന കലാകാരന്മാരും വലിയൊരു ആരാധക സമൂഹവും രൂപപ്പെട്ടിട്ടുണ്ട്.അത്തരത്തിൽ ഒരാളെ പരിജയപ്പെടാം.

വേടൻ

ഇല്ലായ്മയെ ചൊല്ലി പാടിതുടങ്ങി പൊതുജനങ്ങൾക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തി. അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ, രാഷ്ട്രീയം,ഉദ്ദേശങ്ങൾ എന്നിവയെക്കുറിച്ച് ആളുകൾ ഇതിനകം ചർച്ചചെയ്തുടങ്ങിട്ടുണ്ട്. അടുത്തിടെ വേടന്റെ ‘വാ’ എന്ന റാപ്പ് സോങ്ങ് കൂടുതൽ ജനശ്രദ്ധ നേടിയിരുന്നു. ദൈനംദിന ജീവിതത്തിലെ അധ്വാനങ്ങളുടെയും വ്യത്യാസത്തിന്റെയും പോരാട്ടങ്ങളുടെയും ലോകത്താണ് ‘വാ’ നിലനിൽക്കുന്നത്. അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ നിലവിളിയായാണ് ‘വാ’ ചിത്രീകരിച്ചിരിക്കുന്നത്. പലപ്പോഴായി തന്റെ വരികളിൽ സമൂഹം പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് വരച്ചുവെച്ചിരിക്കുന്നതെന്ന് വേടൻ പറഞ്ഞിട്ടുണ്ട്. അനീതിക്കെതിരെ ശബ്ദമുയർത്താനുള്ള ആഹ്വാനമാണ് തന്റെ ഗാനങ്ങൾ എന്നും കൂട്ടിചേർത്തിട്ടുണ്ട് . വേടന്റേതായ ആശയങ്ങൾക്ക് കാലക്രമേണ കൂടുതൽ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നുള്ളതിന് നിരവധി തെളിവുകളുണ്ട്. ഒരു റാപ്പർ എന്ന നിലയിൽ ആദ്യ ദിവസങ്ങളിൽ തന്നെ നിരവധി ഭീഷണികൾ വേടനെ തേടി എത്തിയിരുന്നു. വേടന്റ വരവേട് കൂടി റാപ്പ് എന്ന കലാരൂപം മലയാളി മനസ്സുകളിൽ കൂടുതൽ ഇടം നേടി . കൂടുതൽ സ്വതന്ത്രരായ മലയാളി റാപ് ആർട്ടിസ്റ്റുകൾ ഇതിനു പിന്നാലെ ഉയർന്നു വരുന്നുണ്ട്. കൂടുതൽ ആളുകൾ മുന്നിലേക്ക് വരണം, നമ്മുടെ രാഷ്ട്രീയത്തെക്കുറിച്ച് കൂടുതൽ വ്യക്തതയോടെ സംസാരിക്കണം എന്ന ലക്ഷ്യത്തോടെ ആണ് വേടൻ തന്റെ ശൈലി അവതരിപ്പിക്കുന്നത്.

“ഞാൻ ഒരു ഗായകനാണെന്ന് എന്റെ അച്ഛനും ജ്യേഷ്ഠനും അറിയാം. എന്നാൽ എന്റെ കല എന്താണെന്നത് അവർക്ക് അറിയില്ല. അത്തരം സംഭാഷണങ്ങൾ വീട്ടിൽ നടക്കുന്നില്ല. ഞങ്ങൾ പ്രഭാതം മുതൽ സന്ധ്യ വരെ ജോലി ചെയ്ത് ജീവിക്കുന്ന വളരെ സാധാരണമായ കുടുംബമാണ്.എന്നാൽ അവർ ഈ രാഷ്ട്രീയം മനസ്സിലാക്കുന്നില്ല, പക്ഷേ പിന്തുണയ്ക്കുന്നവരാണ്. പിന്തുണയും പട്ടിണിയുമാണ് ഇത്തരം ഗാനങ്ങൾ ജനിക്കാൻ തന്നെ കാരണം.”, വേടൻ പറയുന്നു.
വേടനുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന ആരോപണം വരുകയും അത്തിൽ മാപ്പ് പറഞ്ഞ സാഹചര്യവും ഉണ്ടായിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നീണ്ട കുറിപ്പിലായിരന്നു വേടൻ ഖേദപ്രകടനം നടത്തിയത്. എന്നെ സ്‌നേഹത്തോടെയും സൗഹാർദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തിൽ സംഭവിച്ച പിഴവുകൾ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ടെന്ന് കുറിപ്പിൽ പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close