INDIANEWS

ബലാത്സംഗ ശ്രമം ചെറുത്തു; വിവാഹിതയായ യുവതിയെ തീകൊളുത്തി കൊന്നു


ബംഗളുരു: വിവാഹിതയായ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി. ബലാത്സംഗ ശ്രമം ചെറുത്തതിനാണ് യുവതിയെ ചുട്ടു കൊന്നത്.

കര്‍ണാടകയിലെ യാദ്ഗിരി ജില്ലയിലാണ് സംഭവം. പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. ഷഹപൂര്‍ നഗരത്തിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. ബാലമ്മ എന്ന 23കാരിയാണ് കൊല്ലപ്പെട്ടത്. കല്‍ബുര്‍ഗി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്. ചൗധേശിഹള്ള ഗ്രാമത്തിലെ ഗാന്‍ഗെപ്പയാണ് ഇവരെ കൊലപ്പെടുത്തിയത്.

മരണത്തിന് കീഴടങ്ങും മുമ്പ് പൊലീസ് യുവതിയുടെ മൊഴി എടുത്തിരുന്നു. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

ദീര്‍ഘനാളായി ബാലമ്മയുടെ മേല്‍ ഇയാള്‍ക്കൊരു കണ്ണുണ്ടായിരുന്നതായി പൊലീസ് പറയുന്നു. നിരവധി തവണ ഇയാള്‍ ബലപ്രയോഗത്തിലൂടെ തനിക്ക് വശംവദയാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഇതുവരെ ഇവര്‍ പരാതിപ്പെട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവം നാട്ടുകൂട്ടത്തിന് മുന്നിലെത്തുകയും അവര്‍ ഗാങ്ങപ്പയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ സംഭവ ദിവസം അതിരാവിലെ ഇവരുടെ വീട്ടില്‍ കടന്നു കയറിയാണ് പ്രതി അക്രമം നടത്തിയത്. ബാലമ്മയുടെ ഭര്‍ത്താവ് ജോലിക്ക് പോയിരിക്കുകയായിരുന്നു. ഇവര്‍ ഉറങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബലാത്സംഗ ശ്രമം ചെറുത്തതോടെ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് ഇയാള്‍ ഇവരെ കത്തിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് അയല്‍ക്കാര്‍ ഓടിയെത്തി തീയണച്ച ശേഷം ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കഴിഞ്ഞ മാസവും ഇതേ ഗ്രാമത്തില്‍ നിന്ന് ഒരു കൂട്ടബലാത്സംഗത്തിന്റെ വാര്‍ത്ത വന്നിരുന്നു. യുവതിയെ ഒരുസംഘം തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ഇവര്‍ പകര്‍ത്തിയിരുന്നു. കരിമ്പിന്‍ തോട്ടത്തില്‍ വച്ചായിരുന്നു പീഡനം. കരിമ്പ് കൊണ്ട് യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close