Breaking NewsKERALANEWSTop News

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുകയും കുളിമുറിയിൽ ഒളിഞ്ഞ് നോക്കുകയും ചെയ്യുന്ന ഞരമ്പുരോ​ഗി; ഭാര്യാ സഹോദരിയെ കാമുകിയാക്കിയും വിളയാട്ടം; ഹരികൃഷ്ണയെ കൊലപ്പെടുത്തിയ രതീഷ് പണ്ടേ സ്ഥിരം പ്രശ്നക്കാരൻ എന്ന് നാട്ടുകാർ

ആലപ്പുഴ: ഭാര്യാ സഹോദരിയെ ബലാത്സം​ഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തിയ രതീഷ് പണ്ടേ ഞരമ്പ് രോ​ഗിയെന്ന് നാട്ടുകാർ. സ്ത്രീകളുടെ അടിവസ്ത്രം എടുത്തുകൊണ്ട് പോകുന്നത് മുതൽ സ്ത്രീകൾ കുളിക്കുമ്പോൾ ഒളിഞ്ഞു നോക്കുന്നത് വരെ ഇയാളുടെ സ്ഥിരം ഏർപ്പാടായിരുന്നു. പണം മോഷ്ടിക്കുക, ബന്ധുവായ സ്ത്രീകളെ പോലും ശല്യം ചെയ്യുക തുടങ്ങിയവയും ഇയാളുടെ സ്ഥിരം പരിപാടികളായിരുന്നു എന്നും പ്രദേശവാസികൾ പറയുന്നു. ആരുമായും അധികം സൗഹൃദം സ്ഥാപിക്കാത്ത ഇയാൾക്ക് പെൺ വിഷയങ്ങളിൽ മാത്രമായിരുന്നു താത്പര്യം. അതിനിടയിലാണ് ​ഗൾഫിൽ പോയി വന്നശേഷം വിവാഹം കഴിക്കുന്നതും ഭാര്യയുടെ അനുജത്തിയുമായി പ്രണയം ആരംഭിക്കുന്നതും. കൊല്ലപ്പെട്ട ഹരികൃഷ്ണയുമായുള്ള ഇയാളുടെ ബന്ധം ഒരിക്കൽ വീട്ടുകാർ‌ അറിയുകയും ഇരുവരെയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടും ഇരുവരും തമ്മിലുള്ള ബന്ധം രഹസ്യമായി തുടർന്നു.

ഹരികൃഷ്ണയുടെ ചേച്ചി രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ച് ആറുമാസമായപ്പോഴാണ് ഇരുവരും തമ്മിലുള്ള ബന്ധം വീട്ടിൽ അറിയുന്നതും പ്രശ്നം ഉണ്ടാകുന്നതും. ഇനി മേലാൽ ഒരു ബന്ധവും രതീഷുമായി പാടില്ല എന്ന് പറഞ്ഞ് വിലക്കുകയും ചെയ്തു. ഇതോടെ ഹരികൃഷ്ണ ഇവിടേക്ക് വരാതായി. എന്നാൽ പ്രസവം കഴിഞ്ഞ് ചേച്ചി ജോലിക്ക് പോയി തുടങ്ങിയതോടെ വീണ്ടും വരാൻ തുടങ്ങി. ഇതിനിടയിലാണ് ഹരികൃഷ്ണ ഒപ്പം ജോലി ചെയ്യുന്ന മറ്റൊരു യുവാവുമായി പ്രണയത്തിലാകുന്നത്. എന്നാൽ ഇതറിഞ്ഞ രതീഷ് ഹരികൃഷ്ണയെ ഇതിൽ നിന്നും വിലക്കാൻ ശ്രമിച്ചു. എന്തു പറഞ്ഞിട്ടും കാമുകി കൈവിട്ട് പോകും എന്ന നിലയെത്തിയതോടെയാണ് രാജേഷ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

ഹരികൃഷ്ണയുടെ കയ്യിൽ നിന്നും യുവാവിന്റെ ഫോൺ നമ്പർ വാങ്ങി രാതീഷ് വിളിച്ച് താക്കീത് നൽകുകയും ചെയ്തു. എന്നാൽ തനിക്ക് വിവാഹം കവിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെ വ്യത്യസ്ഥ ജാതിയിൽപെട്ടവരായതിനാൽ വിവാഹം നടത്തി തരാൻ സാധ്യമല്ലെന്നും പറഞ്ഞു. പക്ഷേ യുവാവ് പിന്മാറാൻ തയ്യാറല്ലായിരുന്നു. ഹരികൃഷ്ണയ്ക്കും യുവാവിനെ വിവാഹം കഴിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ രതീഷ് അതിന് സമ്മതിച്ചില്ല. ഹരികൃഷ്ണയെ നഷ്ടപ്പെടുത്താൻ കഴിയില്ലാത്തതായിരുന്നു കാരണം. ഇതിനിടയിൽ ഹരികൃഷ്ണയ്ക്ക് വന്ന നാല് വിവാഹോലേചനകൾ ഇയാൾ തന്നെ മുടക്കി. കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് യുവാവിനെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാത്രിയിൽ കൊലപാതകം നടത്തിയത്.

ഗൾഫിലായിരുന്ന സമയത്താണ് രതീഷ് ഹരികൃഷ്ണയുടെ സഹോദരിയെ വിവാഹം കഴിക്കുന്നത്. രതീഷിന്റെ സഹോദരന്മാരുടെ ഭാര്യമാർ എല്ലാവരും വിദേശത്ത് നഴ്സായി ജോലി നോക്കുന്നവരാണ്. അതിനാൽ ഒരു നഴ്സിനെ വിവാഹം കഴിക്കണമെന്നായിരുന്നു കുടുംബക്കാർ പറഞ്ഞത്. അത്യാവശ്യം ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവരുമായിരുന്നു രതീഷിന്റെ കുടുംബം. ഹരികൃഷ്ണയുടെ കുടുംബം ഏറെ നിർദ്ദനരായിരുന്നു. രതീഷുമായുള്ള വിവാഹം നടന്നാൽ ഗൾഫിലേക്ക് കൊണ്ടു പോകും എന്ന് കരുതിയാണ് മറ്റൊന്നും നോക്കാതെ വിവാഹം നടത്തിയത്. എന്നാൽ വിവാഹ ശേഷം തിരികെ ഗൾഫിലേക്ക് പോയില്ല. ഇതോടെ അവരുടെ പ്രതീക്ഷകളെല്ലാം തകർന്നു.

എറണാകുളം നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി നോക്കുകയാണ് രതീഷിന്റെ ഭാര്യ. ഹരീകൃഷ്ണ നഴ്സിങ് കഴിഞ്ഞ ശേഷം എൻഎച്ച്എമ്മിന്റെ താൽക്കാലിക നഴ്സായി ആലപ്പുഴ മെഡിക്കൽ കോളേജിലും ജോലി ചെയ്യുകയായിരുന്നു. ഹരീകൃഷ്ണയെ സ്ഥിരമായി ജോലിക്ക് കൊണ്ടു പോകുന്നതും തിരിച്ചു കൊണ്ടു വരുന്നതും രതീഷായിരുന്നു. ഇങ്ങനെയാണ് ഇരുവരും ഏറെ അടുത്തത്.

ഹരികൃഷ്ണയെ രതീഷ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. യുവതിയെ മർദ്ദിച്ചു അവശയാക്കിയ ശേഷമാണ് പ്രതി ബലാത്സംഗം ചെയ്തത്. കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാർഡ് തളിശേരിത്തറ ഉല്ലാസിന്റെ മകൾ ഹരികൃഷ്ണയെ (26) അടിച്ചുവീഴ്ത്തിയ ശേഷം സഹോദരീഭർത്താവ് പീഡിപ്പിക്കുകയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യം. തുടർന്ന് മൃതദേഹം മറവു ചെയ്യാനും ശ്രമിച്ചു. രതീഷ് രണ്ട് വർഷമായി ഹരികൃഷ്ണയുടെ പിന്നാലെ കൂടിയിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തിയെന്നാണു കരുതുന്നത്. ജോലികഴിഞ്ഞു ചേർത്തലയിലെത്തുന്ന ഹരികൃഷ്ണയെ രതീഷായിരുന്നു മിക്കപ്പോഴും സ്‌കൂട്ടറിൽ വീട്ടിലെത്തിച്ചിരുന്നത്. ഹരികൃഷ്ണ ഡ്യൂട്ടി കഴിഞ്ഞ് 23നു രാത്രി ചേർത്തല തങ്കിക്കവലയിൽ എത്തിയപ്പോൾ രതീഷ് സ്‌കൂട്ടറിൽ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ഒപ്പം ജോലി ചെയ്യുന്ന യുവാവുമായുള്ള ഹരികൃഷ്ണയുടെ അടുപ്പത്തെക്കുറിച്ചു ചോദിച്ച് മർദിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് ജനലിൽ തലയിടിപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ഹരികൃഷ്ണ ബോധരഹിതയായി വീണു. തുടർന്ന് പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. മരണം ഉറപ്പിച്ചശേഷം മൃതദേഹം മറവുചെയ്യാൻ പുറത്തെത്തിച്ചു. അവിടെ വച്ചും ചവിട്ടി. ഇതെത്തുടർന്ന് എല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. മഴ വരുമെന്നു കരുതി കുഴിച്ചുമൂടാനുള്ള ശ്രമം ഉപേക്ഷിച്ച് മൃതദേഹം വീണ്ടും മുറിക്കുള്ളിലെത്തിച്ച ശേഷം കടന്നുകളഞ്ഞു.

ഇങ്ങനെയാണ് മൃതദേഹത്തിൽ മണൽ പുരണ്ടത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ സഹോദരിയും രതീഷിന്റെ ഭാര്യയുമായ നീതുവിനു വെള്ളിയാഴ്ച രാത്രിജോലിയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറേമുക്കാലിനു മെഡിക്കൽ കോളേജിൽനിന്നു ജോലി കഴിഞ്ഞിറങ്ങിയതാണു ഹരികൃഷ്ണ. രാത്രി എട്ടരയായിട്ടും വീട്ടിലെത്താഞ്ഞതോടെയാണു വീട്ടുകാർ അന്വേഷണം തുടങ്ങിയത്. രതീഷിനെ ബന്ധപ്പെട്ടപ്പോൾ ഹരികൃഷ്ണ ഇന്നു ജോലികഴിഞ്ഞുവരില്ലെന്നു പറഞ്ഞുവെന്നായിരുന്നു മറുപടി.

ശനിയാഴ്ച പുലർച്ചേ വീട്ടുകാർ പട്ടണക്കാട് പൊലീസിൽ പരാതി നൽകി. തുടർന്ന്, രതീഷിന്റെ പൂട്ടിയവീട് പൊലീസിന്റെ സാന്നിധ്യത്തിൽ തുറന്നു നോക്കിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഹരികൃഷ്ണയെ ചേർത്തല തങ്കി കവലയിൽ നിന്ന് രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ഭാര്യ നീതുവിന് രാത്രി ഡ്യൂട്ടിയായതിനാൽ വീട്ടിലുണ്ടായിരുന്നില്ല.

രതീഷ് രണ്ടു മക്കളെയും കുടുംബവീട്ടിലേക്കു മാറ്റിയിരുന്നു. ഇങ്ങനെ ആസൂത്രിതമായിട്ടായിരുന്നു രതീഷിന്റെ നീക്കങ്ങൾ. ഹരികൃഷ്ണയുടെ മൃതദേഹത്തിൽ മണൽ പറ്റിയിരുന്നു. ചെരിപ്പ് അഴിച്ചിരുന്നില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും പ്രത്യക്ഷത്തിൽ കാണാനില്ല. വസ്ത്രങ്ങളിൽ കാര്യമായ കേടുപാടില്ല. മുറിയിലേക്കു വലിച്ചിഴച്ചപ്പോഴാകാം, ദേഹത്തു മണൽ പുരണ്ടതെന്നാണ് പൊലീസ് വ്യക്തമക്കിയത്. എന്ത് പറഞ്ഞാണ് യുവതിയെ കൂട്ടിക്കൊണ്ട് വന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തന്റെ കുട്ടികളിൽ ആർക്കെങ്കിലും അസുഖമാണെന്നോ മറ്റോ തെറ്റിദ്ധരിപ്പിച്ച് രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു കൊണ്ടുപോയതാകാമെന്നും സംശയമുണ്ട്.

കൊലപാതകത്തിന് ശേഷം വീട്ടിൽ ആരുമില്ലെന്നു പറഞ്ഞ് രതീഷ് രാത്രി തങ്ങാൻ തങ്കി ലവൽ ക്രോസിനടുത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയെന്നും സുഹൃത്തിനു സംശയം തോന്നിയതിനാൽ അവിടെനിന്നു സ്ഥലംവിട്ടെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു. സംഭവശേഷം ഒളിവിൽപ്പോയ സഹോദരീഭർത്താവ് പുത്തൻകാട്ടിൽ രതീഷിനെ ശനിയാഴ്ച വൈകുന്നേരത്തോടെ ചേർത്തല ചെങ്ങണ്ടയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റം സമ്മതിച്ച രതീഷിനെ റിമാൻഡ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close