KERALANEWS

റേഷന്‍ വിതരണത്തിനെത്തിച്ച അരിയും ഗോതമ്പും വില്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍


കരുനാഗപ്പള്ളി: വന്‍തോതില്‍ റേഷനരിയും ഗോതമ്പും സൂക്ഷിച്ചയാള്‍ പിടിയില്‍. കരുനാഗപ്പള്ളി പുത്തന്‍തെരുവ്‌ ചെട്ടിശേരി ജംഗ്‌ഷന്‌ സമീപമാണ്‌ സംഭവം. കുലശേഖരപുരം വില്ലേജില്‍ കടത്തൂര്‍ പുത്തന്‍പുരയില്‍ വീട്ടില്‍ മുഹമ്മദ്‌ കുഞ്ഞാണ്‌ പിടിയിലായത്‌.

അമ്പത്‌ കിലോവീതമുള്ള നൂറ്റി അറുപത്തി മൂന്ന്‌ ചാക്ക്‌ അരിയും എട്ട്‌ ചാക്ക്‌ ഗോതമ്പുമാണ്‌ പൊലീസ്‌ കണ്ടെത്തിയത്‌. സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ പൊലീസ്‌ സംഘം പിടികൂടിയത്‌. പൊലീസിനെ കണ്ട്‌ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ലോറിയും റേഷന്‍ സാധനങ്ങളും പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തു. കരുനാഗപള്ളി മേഖലയിലെ റേഷന്‍ കടകളില്‍ നിന്നുമാണ്‌ ഇവ സംഭരിച്ചത്‌.

ഇത്‌ പോളിഷ്‌ ചെയ്യുന്നതിന്‌ മധ്യകേരളത്തിലുളള മില്ലിലേക്ക്‌ ലോറിയില്‍ കൊണ്ട്‌ പോകാന്‍ ശ്രമിച്ചപ്പോഴാണ്‌ പോലീസ്‌ പിടികൂടുന്നത്‌. മുഹമ്മദ്‌ കുഞ്ഞിന്റെ വീടിനോട്‌ ചേര്‍ന്ന്‌ അരിയും ഗോതമ്പും റേഷന്‍ കടകളില്‍ നിന്നും സംഭരിക്കുന്നതായി സിറ്റി പോലീസ്‌ കമ്മീഷണര്‍ നാരായണന്‍ റ്റി ഐ.പി.എസിന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ്‌ കടത്താന്‍ ശ്രമിച്ച റേഷന്‍ അരിയും ഗോതമ്പും പിടിയിലായത്‌.

കരുനാഗപ്പളളി ഇന്‍സ്‌പെക്‌ടര്‍ ഗോപകുമാര്‍ ജി യുടെ നേതൃത്വത്തില്‍ എസ്സ്‌.ഐ മാരായ ജയശങ്കര്‍, അലോഷ്യസ്‌, റസല്‍ ജോര്‍ജ്ജ്‌, സ്‌പെഷ്യല്‍ ബ്രാഞ്ച്‌ എസ്സ്‌.ഐ മാരായ താമ്പാന്‍.ജെ, വിനോദ്‌കുമാര്‍.എം, എ.എസ്സ്‌.ഐ മാരായ സിദ്ധിക്ക്‌, രാജീവ്‌ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. ഇയാളെ റിമാന്റ്‌ ചെയ്‌തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close