Breaking NewsINDIANEWSTop News

ബെം​ഗളുരുവിൽ ലഹരി പാർട്ടി സംഘടിപ്പിച്ചത് മലയാളി വിദ്യാർത്ഥികളും ഐടി ജീവനക്കാരും ചേർന്ന്; ചൂടും ചൂരുമേകാൻ ഡിസ്ക് ജോക്കികളെയും മോഡലുകളെയും എത്തിച്ചത് ​ഗോവയിൽ നിന്നും; 37 പേരെ അറസ്റ്റ് ചെയ്ത് പൊലീസും

ബെംഗളൂരു: കഴിഞ്ഞ ദിവസം ബെം​ഗളുരുവിൽ ലഹരി പാർട്ടിക്കിടെ അറസ്റ്റിലായവരിൽ ഏറെയും മലയാളികളായ വിദ്യാർത്ഥികളും ഐടി ജീവനക്കാരും. 37 പേരാണ് ആനേക്കലിൽ വനാതിർത്തിയിലുള്ള റിസോർട്ടിൽ ലഹരി പാർട്ടിക്കിടെ ഇന്നലെ പുലർച്ചെ പൊലീസിന്റെ പിടിയിലായത്. കുറച്ചധികം ആളുകൾ വനത്തിലേക്ക് ഓടി രക്ഷപെട്ടിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഗോവയിൽ നിന്നു ഡിസ്ക് ജോക്കികളെയും മോഡലുകളെയും എത്തിച്ചായിരുന്നു ലഹരി പാർട്ടി. പാർട്ടിയിൽ പങ്കെടുക്കേണ്ടിയിരുന്ന ഒരു മോഡൽ സംഘാടകരുമായി ഇടഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഈ മോഡൽ ലഹരി പാർട്ടി നടക്കുന്ന വിവരം പൊലീസിനു നൽകുകയായിരുന്നു.

പാർട്ടി നടന്ന സ്ഥലത്തു നിന്ന് മദ്യക്കുപ്പികളും മറ്റും ലഭിച്ചെങ്കിലും ലഹരിപദാർഥങ്ങൾ കണ്ടെടുക്കാനായിട്ടില്ല. രക്ത പരിശോധനയിൽ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയാൽ നർകോട്ടിക്സ് വകുപ്പുകൾ കൂടി ഉൾപ്പെടുത്തി കേസെടുക്കുമെന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു. 14 ബൈക്കുകളും 7 കാറുകളും പിടിച്ചെടുത്തു. രാത്രി കർഫ്യൂ ലംഘിച്ചാണ് ശനിയാഴ്ച പാർട്ടി സംഘടിപ്പിച്ചത്. റെയ്ഡിനിടെ ചിലർ വനത്തിനുള്ളിലേക്കു രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close