Breaking NewsKERALANEWS

തിരുവനന്തപുരം ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ കാൻസർ ഗവേഷണ രംഗത്തെ അതികായൻ

തിരുവനന്തപുരം: രാജ്യത്തെ മുതിർന്ന അർബുദരോഗ വിദഗ്ധരിൽ ഒരാളായ ഡോക്ടർ എം കൃഷ്ണൻ നായർ നായർ അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിന്റെ സ്ഥാപക ഡയറക്ടർ ആണ്.

ഇന്ത്യൻ കാൻസർ ഗവേഷണ രംഗത്തെ അതികായൻ ആണ് വിടവാങ്ങിയ ഡോക്ടർ എം കൃഷ്ണൻ നായർ. രാവിലെ നാലരയോട് കൂടിയാണ് തിരുവനന്തപുരത്ത് അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്. ഉച്ചയ്ക്ക് ഒന്നരക്ക് ശാന്തികവാടത്തിൽ ആയിരിക്കും സംസ്കാരം. ഇന്ത്യ കണ്ട ഏറ്റവും മികച്ച കാൻസർ രോഗ വിദഗ്ധൻ ആണ് ഡോക്ടർ എം കൃഷ്ണൻ നായർ.

ലോകാരോഗ്യസംഘടനയുടെ ക്യാൻസർ ഉപദേശക സമിതി അംഗമായിരുന്നു. തിരുവനന്തപുരം ആർ സി സി യുടെ സ്ഥാപക ഡയറക്ടർ ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close