NEWSTop NewsWORLD

കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ ഒരു രൂപ പോലും റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് കൂടുതൽ നൽകരുത്; ഇന്ത്യയില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് നിയമനം നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കും; സിബി ജോര്‍ജ്

കുവൈത്ത് സിറ്റി: വിദേശത്ത് ജോലിക്ക് പോകുന്ന നഴ്‍സുമാര്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ ഒരു രൂപ പോലും റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് കൂടുതൽ നൽകരുതെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്. നിലവിലെ തുകയേക്കാൾ കൂടുതൽ വാങ്ങി തട്ടിപ്പ് നടകത്തുന്ന സംഘങ്ങൾ പെരുകുന്നതിനെ മുൻ നിർത്തിയാണ് സിബി ജോര്‍ജ് ഇക്കാര്യം ഉന്നയിച്ചത്. എംബസി ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ഓപ്പണ്‍ ഹൌസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ നിർദേശ പ്രകാരം റിക്രൂട്ടിങ് ഏജന്‍സിക്ക് പരമാവധി ഈടാക്കാവുന്ന തുക 30,000 രൂപ ആണ്. അതിനേക്കാള്‍ കൂടുതലായി വാങ്ങുന്ന ഒരു രൂപ പോലും തട്ടിപ്പായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ അധിക തുക ആരെങ്കിലും ആവിശപ്പെട്ടാൽ കാര്യം എംബസിയുടെ ശ്രദ്ധയില്‍ പെടുത്തുകയും തുടർന്ന് തട്ടിപ്പ് നടത്തുന്നവർക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് ഇന്ത്യയില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് നിയമനം നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്നും വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സിബി ജോര്‍ജ് സൂചിപ്പിച്ചു. ഗാര്‍ഹിക തൊഴിലാളികളുടെ നിയമനത്തിനുള്ള ചെലവ് കുറയ്‍ക്കുന്നതിനുള്ള പരിശ്രമങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇത്തരത്തിൽ പദ്ധതികൾ വളർന്നാൽ റിക്രൂട്ടിങ് ഏജന്‍സിക്ക് പിറകിൽ നടക്കുന്ന തട്ടിപ്പുകൾ അവസാനിക്കും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close