Breaking NewsINDIANEWS
എലിവിഷം പുരണ്ട തക്കാളി ചേര്‍ത്ത ഭക്ഷണം കഴിച്ച യുവതി മരിച്ചു; രേഖ മരിച്ചത് ചികിത്സയിലിരിക്കെ

മുംബൈ: എലിവിഷം പുരണ്ട തക്കാളി ചേർത്ത ഭക്ഷണം കഴിച്ച് യുവതി മരിച്ചു. രേഖ നിഷാദ് എന്ന 27 വയസ്സുകാരിയാണ് മരണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. മുംബൈ മലാദിലെ പാസർ വാദിയിൽ ജൂലായ് 21നാണ് സംഭവം. ബുധനാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്.
സംഭവത്തെ കുറിച്ച് പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ, എലിയെ കൊല്ലാനായി വിഷം പുരട്ടി സൂക്ഷിച്ചതായിരുന്നു തക്കാളി. എന്നാൽ തൊട്ടടുത്ത ദിവസം ഇക്കാര്യം ഓർമയില്ലാതെ ഇതേ തക്കാളി ചേർന്ന് രേഖ ന്യൂഡിൽസ് ഉണ്ടാക്കി കഴിക്കുകയായിരുന്നു. ന്യൂഡിൽസ് കഴിച്ചതിന് പിന്നാലെ ശക്തമായ ഛർദി അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവും സഹോദരനും ചേർന്ന് രേഖയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. ടിവി കാണുന്നതിനിടെ അബദ്ധവശാൽ തക്കാളി ന്യൂഡിൽസിൽ ചേർക്കുകയായിരുന്നുവെന്ന് പോലീസ് സബ് ഇൻസ്പെക്ടർ മുസ ദേവർഷി പറഞ്ഞു.