INDIANEWS

അധ്യാപകൻ മാസങ്ങളായി ലൈംഗികമായി പീഡിപ്പിക്കുന്നു; സെക്‌സ് റാക്കറ്റുമായി ബന്ധം; പരാതിയുമായി വിദ്യാർത്ഥി

ലക്‌നൗ: വിദ്യാര്‍ഥിനികള്‍ക്ക് ചില മരുന്നുകള്‍ നല്‍കിയശേഷം അവരെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ അദ്ധ്യാപകൻ നിര്‍ബന്ധിക്കുന്നുവെന്ന ഗുരുതര പരാതിയുമായി വിദ്യാർത്ഥി. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ കോളേജ് വിദ്യാര്‍ഥിനിയാണ് തന്റെ കോളേജിലെ ഗണിതാധ്യാപകനെതിരെ പൊലീസില്‍ പരാതിയുമായി രംഗത്തെത്തിയത്. അധ്യാപകന്‍ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുവെന്നും പരാതി പറയുന്നുണ്ട്.

ചില മരുന്നുകള്‍ നല്‍കിയശേഷം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നും മാസങ്ങളായി തന്നെ ലൈംഗികമായി അധ്യാപകൻ പീഡിപ്പിക്കുകയാണെന്നും പരാതിയിൽ വിദ്യാര്‍ഥിനി ആരോപിക്കുന്നു. പരാതിയ്ക്ക് പിന്നാലെ ഒളിവില്‍ പോയ അധ്യാപകന് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

താനും സുഹൃത്തും അധ്യാപകന്റെ വീട്ടില്‍പോയപ്പോള്‍ ലൈംഗികാതിക്രമത്തിന് ഇരയായി. മാസങ്ങളായി ഈ ഉപദ്രവം തുടര്‍ന്നുവരികയാണെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. മരുന്നുകള്‍ നല്‍കിയ ശേഷം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്ന അധ്യാപകന്‍, ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് പെണ്‍കുട്ടികളെ കൈമാറാറുണ്ടെന്നും അധ്യാപകന്റെ വീട്ടില്‍ സെക്‌സ് ടോയികളുണ്ടെന്നും കോളേജ് മാനേജ്‌മെന്റുമായി അടുത്തബന്ധമുള്ളയാളാണ് അധ്യാപകനെന്നും വിദ്യാര്‍ഥിനിയുടെ പരാതിയിൽ പറയുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close