KERALANEWS

കേരളത്തിന്റെ മതസൗഹാർദം സംരക്ഷിക്കപ്പെടണമെന്ന് മത നേതാക്കൾ; സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്നും ആവശ്യം

തിരുവനന്തപുരം: കേരളത്തിന്റെ മതസൗഹാർദം സംരക്ഷിക്കപ്പെടണമെന്ന് ആഹ്വാനം ചെയ്ത് മതനേതാക്കന്മാരുടെ യോഗം. നിലവിലെ പ്രത്യേക സാഹചര്യത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്നും തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ പങ്കെടുത്ത ക്ലിമ്മിസ് കാത്തോലിക്ക ബാവയും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ഉൾപ്പടെയുള്ള സാമുദായിക നേതാക്കൾ ആവശ്യപ്പെട്ടു.

അതേസയം പാല ബിഷപ്പിന്റെ പരാമർശം ശരിയോ തെറ്റോ എന്ന് യോഗം ചർച്ച ചെയ്തില്ലെന്ന് യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മത നേതാക്കൾ പറഞ്ഞു. മയക്കുമരുന്നിനെ കുറിച്ച്‌ പറയാൻ മയക്കുമരുന്ന് എന്ന വാക്ക് തന്നെ ഉപയോഗിക്കുന്നതാണ് ഉചിതമെന്നും യോഗം വിളിച്ച്‌ ചേർത്ത ക്ലിമ്മിസ് കാത്തോലിക്ക ബാവ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മതസമൂഹങ്ങൾ തമ്മിലുള്ള ആത്മബന്ധം ഒരു കാരണവശാലും നഷ്ടപ്പെടാൻ പാടില്ലെന്നും സാമുദായിക ഐക്യം സംരക്ഷിക്കപ്പെടണമെന്നും പറഞ്ഞ കത്തോലിക്കാ ബാവ അതിനായി വിവിധ മതനേതാക്കന്മാർ ഒത്തുചേരുന്ന ഫോറങ്ങൾ പ്രാദേശികമായി ഉണ്ടാവണമെന്നും ചൂണ്ടിക്കാട്ടി. ഇതര സമുദായങ്ങൾക്ക് മുറിവേൽക്കാതിരിക്കാനും ബഹുമാനത്തോടെ അവരെ കാണുന്നതിനുമുള്ള സവിശേഷമായ ശ്രദ്ധ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും മത-ആത്മീയ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഈ വിഷയത്തിൽ പ്രത്യേകിച്ചും ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം നാലാഞ്ചിറ മാർ ഈവാനിയോസ് വിദ്യാ നഗറിലെ ബി ഹബിൽ വച്ചാണ് യോഗം നടന്നത്‌ആർച്ച്‌ ബിഷപ്പ് സൂസപാക്യം (ലാറ്റിൻ കാത്തലിക് ചർച്ച്‌, തിരുവനന്തപുരം), ബിഷപ്പ് എ. ധർമ്മരാജ് റസാലം (മോഡറേറ്റർ, സിഎസ്‌ഐ ചർച്ച്‌), ആർച്ച്‌ ബിഷപ്പ് ഡോ.മാർ ജോസഫ് പെരുന്തോട്ടം (സീറോ മലബാർ സഭ, ചങ്ങനാശ്ശേരി അതിരൂപത), ബിഷപ്പ് ജോസഫ് മാർ ബർണാബാസ്
(സഫ്രഗൻ മെത്രാപ്പോലീത്ത, മാർത്തോമ സുറിയാനി സഭ), ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്
(ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ) എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പാണക്കാട് മുനവറലി ഷിഹാബ് തങ്ങൾ (പ്രസിഡന്റ്, മുസ്ലീം യൂത്ത് ലീഗ്), ഡോ. വി.പി. സുഹൈബ് മൗലവി (പാളയം ഇമാം, തിരുവനന്തപുരം) ഡോ. ഹുസൈൻ മടവൂർ (പാളയം ഇമാം, കോഴിക്കോട്), സിദ്ദിഖ് സഖാഫി നേമം (എസ്.വൈ.എസ്. സ്റ്റേറ്റ് സെക്രട്ടറി), കരമന ബയാർ (പ്രസിഡന്റ്, കേരള മുസ്ലീം ജമാഅത്ത് കൗൺസിൽ). സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി (ജനറൽ സെക്രട്ടറി, ശാന്തിഗിരി ആശ്രമം), സ്വാമി സൂഷ്മാനന്ദ (ശിവഗിരി മഠം), സ്വാമി അശ്വതി തിരുനാൾ (ഏകലവ്യാശ്രമം) തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close