INDIANEWS

വിവാദ പ്രസ്താവനയുമായി സവർക്കറുടെ ചെറുമകൻ; മഹാത്മാ ഗാന്ധിയെ ഇന്ത്യയുടെ രാഷ്ട്രപിതാവായി കാണാനാവില്ലെന്നാണ് രഞ്ജിത് സവർക്കർ വെളിപ്പെടുത്തിയിരിക്കുന്നത്

ന്യൂഡൽഹി: മഹാത്മാ ഗാന്ധിയെ ഇന്ത്യയുടെ രാഷ്ട്രപിതാവായി കാണാനാവില്ലെന്ന വിവാദ പ്രസ്താവനയുമായി സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ. ഗാന്ധിജിയുടെ നിർദേശ പ്രകാരമാണ് സവർക്കർ മാപ്പപേക്ഷ നൽകിയെന്ന രാജ്നാഥ് സിങ്ങിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രഞ്ജിത് സവർക്കരുടെ പ്രതികരണം.

അതേസമയം 1911ലും, 1913ലുമാണ് സവർക്കർ മാപ്പപേക്ഷ നൽകിയതെന്നും ഗാന്ധിജി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകുന്നത് 1915ലുമെന്ന ചരിത്രമാണ് മാറ്റിയെഴുതാൻ ബിജെപി ശ്രമിക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ നിർദേശ പ്രകാരമാണ് സവർക്കർ മാപ്പപേക്ഷ എഴുതി നൽകിയെന്ന രാജ്നാഥ് സിംഗിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സവർക്കാറുടെ ചെറുമകൻ രഞ്ജിത് സവർക്കറുടെ വിവാദ പരാമർശം. ഇന്ത്യ പോല ഒരു രാജ്യത്തിന് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടത്. വിസ്മരിക്കപ്പെട്ട ആയിരങ്ങളുണ്ട്ര്. രാജ്യത്തിന് അൻപത് വർഷത്തെ പഴക്കമല്ല അഞ്ഞൂറ് വർഷത്തെ പഴക്കമുണ്ട് മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി താൻ കാണുന്നില്ലെന്നും രഞ്ജിത് സവർക്കർ പറഞ്ഞു.

ഉദയ് മഹുർക്കർ രചിച്ച ‘വീർ സവർക്കർ: ദി മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടിഷൻ’ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ടാണ് രാജ്നാഥ് സിംഗ് കഴിഞ്ഞദിവസം വിവാദ പരാമർശം നടത്തിയത്. സവർക്കറെക്കുറിച്ച്‌ നുണകൾ പ്രചരിപ്പിക്കപ്പെട്ടു. ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ബ്രിട്ടീഷ് സർക്കാരിന് മുമ്പാകെ മാപ്പപേക്ഷ സമർപ്പിച്ചുവെന്ന് പറയപ്പെടുന്നു.

മഹാത്മാ ഗാന്ധിയാണ് മാപ്പപേക്ഷ നൽകണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതെന്നായിരുന്നു രാജ് നാഥ് സിംഗ് പറഞ്ഞത്. അതേ സമയം 1911ലും, 1913ലുമാണ് സവർക്കർ മപ്പെഴുതി നൽകിയത്. എന്നാൽ ഗാന്ധിജി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകുന്നത് 1915ൽ മാത്രമാണ്. വസ്തുത ഇങ്ങനെ എന്നിരിക്കെയാണ് ബിജെപി ചരിത്രത്തെ വളച്ചൊടിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close