Breaking NewsINSIGHTNEWS

ബം​ഗാളികൾക്ക് സർക്കാർ ജോലി ഉറപ്പാക്കുമ്പോൾ പിണറായി സർക്കാർ കാണാതെ പോകുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മലയാളി യുവാക്കളുടെ കണ്ണുനീര്; പണ്ടേതോ തലമുറ പ്രമാണിമാരായിരുന്നതിന്റെ പേരിൽ ഇന്നും ചില സമുദായങ്ങളെ വേട്ടയാടുന്നത് ഇങ്ങനെ

അന്യസംസ്ഥാന തൊഴിലാളികൾക്കും വിദ്യാഭ്യാസത്തിനും സർക്കാർ ജോലിക്കും സംവരണം ഏർപ്പെടുത്താനൊനുള്ള കേരള സർക്കാരിന്റെ നീക്കം ഇവിടുത്തെ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ട മനുഷ്യരോടുള്ള വെല്ലുവിളിയാണ്. യാതൊരു സംവരണ ആനുകൂല്യങ്ങളും ലഭിക്കാത്ത, മുന്നോക്ക സമുദായത്തിൽ ജനിച്ചുപോയി എന്നത് കൊണ്ട് മാത്രം ദുരിതം അനുഭവിക്കേണ്ടി വന്ന പതിനായിരക്കണക്കിന് ചെറുപ്പക്കാരുടെ പ്രതീക്ഷയായിരുന്നു ഇ.ഡബ്‌ള്യൂ.എസ് കാറ്റ​ഗറിയും അവർക്കുള്ള 10 ശതമാനം സംവരണവും. എന്നാൽ, ഈ സംവരണ വിഭാ​ഗത്തിലേക്കാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കുടിയേറിയവരെ കൂടി ഉൾപ്പെടുത്താൻ ഒരുങ്ങുന്നത്. ഇങ്ങനെ വന്നാൽ, കേരളത്തിലേക്ക് കുടിയേറിയ ആയിരക്കണക്കിന് ബം​ഗാളികൾക്കും ബം​ഗ്ലാദേശികൾക്കും ആസാമികൾക്കുമുൾപ്പെടെ വിദ്യാഭ്യാസത്തിനും സർക്കാർ ജോലിക്കും അവസരം ലഭിക്കും എന്നത് വാസ്തവമാണ്. അതേസമയം, അവസരം നിഷേധിക്കപ്പെടുന്നത് കേരളത്തിൽ പണ്ടെങ്ങോ പ്രമാണിമാരായിരുന്ന സമുദായങ്ങളിൽ ജനിച്ചുപോയി എന്ന തങ്ങൾ കാരണക്കാരല്ലാത്ത തെറ്റു ചെയ്ത ലക്ഷക്കണക്കിന് ചെറുപ്പക്കാർക്കാകും.

സംസ്ഥാനം ഭരിക്കുന്ന ഇടത് സർക്കാരിന് ഇത്തരം ഒരു നിയമം നടപ്പാക്കുന്നതിലൂടെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. കേരളത്തിലേക്കെത്തുന്ന ബം​ഗാളികളും ആസാമികളും ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകളെ തങ്ങളുടെ പാർട്ടിയട് ചേർത്ത് നിർത്താൻ പിണറായി വിജയൻ സർക്കാരിന് ഇതിലൂടെ കഴിയും. മുന്നോക്ക വിഭാ​ഗങ്ങളിലെ പാവപ്പെട്ട യുവതയുടെ കണ്ണുനീർ കണ്ടില്ല എന്ന് നൈസായി നടിച്ചാൽ മതിയാകും. കേരളത്തിലെ നായർ, ബ്രാഹ്മണ വിഭാ​ഗങ്ങളിലെ ചെറുപ്പക്കാരെ സർക്കാർ ജോലിയിൽ നിന്നും പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്നും അകറ്റി നിർത്താനും ഇതിലൂടെ കഴിയും. സമ്മർദ്ദ ശക്തിയോ വോട്ടുബാങ്കോ അല്ലാത്തതിനാൽ ഇവർ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങില്ല എന്നും സർക്കാർ കണക്കുകൂട്ടുന്നുണ്ടാകാം.

10 ശതമാനം സാമ്പത്തികസംവരണം ലഭിക്കുന്ന വിഭാ​ഗത്തിൽ ഉൾപ്പെടുത്തിയാകും അന്യ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് കുടിയേറിയ തൊഴിലാളികൾക്ക് സംവരണം നൽകുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇവിടെവന്ന് താമസിക്കുന്നവരിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് ഇ.ഡബ്‌ള്യൂ.എസ്. സർട്ടിഫിക്കറ്റ് അനുവദിക്കുന്ന കാര്യമാണ് സർക്കാർ പരിഗണിക്കുന്നത്. ഇതോടെ കേരളത്തിലെ മുന്നോക്ക സംവരണ ആനുകൂല്യം ലഭിക്കുന്നവരെയാകും ഇത് ബാധിക്കുക.

2019-ൽ 103ാം ഭരണഘടനാഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തെയാണ് കേരള സർക്കാർ ഇതിലൂടെ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് (ഇ.ഡബ്‌ള്യൂ.എസ്.) വിദ്യാഭ്യാസത്തിനും സർക്കാർ ജോലിക്കും 10 ശതമാനം സംവരണമായിരുന്നു ഈ ഭരണഘടനാ ഭേദ​ഗതിയിലൂടെ കേന്ദ്രസർക്കാർ ഉറപ്പാക്കിയത്. സംസ്ഥാനങ്ങളിൽ ഇത് ബാധകമാക്കുന്നത് അതത് സംസ്ഥാനസർക്കാരുകൾക്ക് തീരുമാനിക്കാനും അധികാരം നൽകിയിരുന്നു. വാർഷിക കുടുംബവരുമാനം നാലുലക്ഷത്തിൽ താഴെയുള്ളവർക്ക് സാമ്പത്തികസംവരണം നൽകാമെന്ന കജസ്റ്റിസ് കെ. ശശിധരൻ നായർ കമ്മിഷന്റെ ശുപാർശ 2020 ഒക്ടോബറിൽ സർക്കാർ നടപ്പാക്കി. ഈ പഴുത് ഉപയോ​ഗിച്ചാണ് കേരളം ഭരിക്കുന്ന ഇടത് സർക്കാർ ഈ നിയമത്തെ തന്നെ അട്ടിമറിച്ച് ബം​ഗാളികൾക്ക് സംവരണം നൽകാൻ പോകന്നത്.

അതേസമയം, ഈ നീക്കം കേരള സമൂഹത്തിൽ‌ ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. കേരളത്തിലെത്തിയ അന്യസംസ്ഥാന തൊഴിലാളികൾക്ക് ജാതിസർട്ടിഫിക്കറ്റ് നൽകാൻ 2019-ൽ സംസ്ഥാനം തീരുമാനിച്ചിരുന്നു. ജാതിസർട്ടിഫിക്കറ്റ് നൽകാൻ ബാധകമാക്കിയ വ്യവസ്ഥകളാണ് സാമ്പത്തികസംവരണം നൽകാനുള്ള സർട്ടിഫിക്കറ്റിനും ബാധകമാക്കുന്നത്. അതുകൊണ്ട് തന്നെ, ഭാവിയിൽ ജാതി സംവരണത്തിലും തങ്ങളെ പരി​ഗണിക്കണം എന്ന ആവശ്യം ഇവർ ഉയർത്തിയാൽ അത് അം​ഗീകരിച്ച് കൊടുക്കുകയല്ലാതെ മറ്റ് മാർ​ഗങ്ങളില്ല എന്ന സാഹചര്യം സംജാതമാകും.

ഇതരസംസ്ഥാനങ്ങളിൽനിന്ന് കുടിയേറിയവർക്ക് സാമ്പത്തികസംവരണം ഏർപ്പെടുത്തുന്ന കാര്യത്തിൽ സർക്കാർ മുന്നാക്കവിഭാഗ കമ്മിഷനോട് അഭിപ്രായം ചോദിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. നിലവിൽ ഈ ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങളുടെ സാധ്യതകളെ ഇത് ബാധിക്കാമെന്നതിനാൽ സംസ്ഥാനത്തെ സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും മുന്നോക്ക വിഭാ​ഗങ്ങളുടെ കൂട്ടത്തിൽ ഇവരെ പരി​ഗണിക്കരുത് എന്നായിരുന്നു കമ്മീഷന്റെയും നിലപാടത്രെ. കേന്ദ്രസർക്കാർ ജോലിക്കും മറ്റും ആനുകൂല്യം ലഭിക്കുംവിധം സർട്ടിഫിക്കറ്റ് നൽകിയാൽ മതിയെന്നായിരുന്നു കമ്മിഷന്റെ നിലപാടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. എന്നാൽ, ദേശീയതലത്തിൽ സംവരണേതര വിഭാഗങ്ങൾക്കായി നടപ്പാക്കിയ സംവരണമാണ് ഇതെന്ന ന്യായം പറഞ്ഞാണ് സർക്കാരിന്റെ നീക്കം. മറ്റൊരു സംസ്ഥാനത്തുനിന്നുവന്ന് സ്ഥിരതാമസമാക്കി എന്നതുകൊണ്ട് ഇവർക്ക് സംവരണം നിഷേധിക്കാനാകില്ലെന്നാണ് ഇടത് നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനത്തിലേക്കു നീങ്ങുന്നത്.

മറ്റ് രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് ജോലി ഉറപ്പാക്കാൻ സ്വദേശിവത്ക്കരണം ഊർജ്ജിതമാക്കുമ്പോഴാണ് കേരളത്തിലെ സർക്കാർ ഇവിടുത്തെ പാവപ്പെട്ടവരുടെ പ്രതീക്ഷകളെ പോലും കരിച്ച് കളയുന്നത്. ബം​ഗാളികളെയും ബം​ഗ്ലാദേശികളെയും ആസാമികളെയും കേരളത്തിലേക്കെത്തിച്ച് രാഷ്ട്രീയം വളർത്താനുള്ള സർക്കാർ സ്പോൺസേർഡ് പരിപാടികളാണോ ഇപ്പോൾ നടക്കുന്ന ഈ നീക്കങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close