KERALANEWS

നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവം; അമ്മ രേഷ്മക്ക് ജാമ്യം

കൊല്ലം: കല്ലുവാതുക്കലിൽ നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അറസ്‌റ്റിലായ അമ്മ രേഷ്‌മക്ക് ജാമ്യം. പറവൂർ മുൻസിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്‌റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പോലീസിന് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തതിനാൽ കോടതി ജാമ്യം അനുവദിക്കുക ആയിരുന്നു.

രേഷ്‌മയുടെ ചാറ്റിം​ഗ് വിവരം സംബന്ധിച്ച് ഫേസ്ബുക്ക് അധികൃതരിൽ നിന്നും പൂർണ വിവരം ലഭിക്കാത്തതിനാൽ ആണ് കേസിൽ അന്വേഷണ സംഘത്തിന് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തത്. ഈ മാസം തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. രേഷ്‌മയുടെ ഭർത്താവായ വിഷ്‌ണുവാണ് ജാമ്യത്തിൽ ഇറക്കിയിരിക്കുന്നത്. പാരിപ്പള്ളി പോലീസ് സ്‌റ്റേഷൻ പരിധി വിട്ട് പോവരുതെന്ന ഉപാധിയോടെയാണ് ജാമ്യം.

സ്വയംഭോ​ഗം ചെയ്യാനുപയോ​ഗിച്ച കുപ്പി ജനനേന്ദ്രിയത്തിൽ കുടുങ്ങി

ഈ വര്‍ഷം ജനുവരി അഞ്ചാം തീയതിയാണ് കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു കുഞ്ഞ്. ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ന് വൈകിട്ട് തന്നെ കുഞ്ഞ് മരിച്ചു. തുടർന്നാണ് പോലീസ് കുഞ്ഞിനെ ഉപേക്ഷിച്ചതാരാണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സ്‌ത്രീകളുടെ രക്‌തസാമ്പിൾ ഡിഎൻഎ പരിശോധനക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനയിലാണ് കുഞ്ഞ് രേഷ്‌മയുടേതെന്ന് കണ്ടെത്തിയത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ കുഞ്ഞ് തന്റേതാണെന്നും ആരുമറിയാതെ പ്രസവിച്ചശേഷം ഉപേക്ഷിച്ചത് താന്‍ തന്നെയാണെന്നും ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഈ കടുംകൈ എന്നും രേഷ്‌മ ഏറ്റുപറഞ്ഞു.

മദ്യലഹരിയിൽ കിടക്കവെ ബലാത്സം​ഗം ചെയ്തത് സഹപ്രവർത്തകൻ

എന്നാൽ രേഷ്‌മയുടെ ബന്ധുക്കളായ ആര്യയും ​ഗ്രീഷ്‌മയുമായിരുന്നു വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി രേഷ്‌മയോട് ചാറ്റ് ചെയ്‌തത്‌. പോലീസ് അന്വേഷണം ഭയന്ന് ഇവർ ആത്‍മഹത്യ ചെയ്യുകയും ചെയ്‌തു.

ഫെയ്‌സ്ബുക്ക് കാമുകന്റെ നിർദേശപ്രകാരമാണ് രേഷ്മ കുട്ടിയെ ഉപേക്ഷിച്ചതെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു.രേഷ്മയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആര്യയെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചിരുന്നു. ആര്യയുടെ മൊബൈൽഫോൺ രേഷ്മ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇക്കാര്യം ചോദിച്ചറിയുന്നതിന് വേണ്ടിയായിരുന്നു ആര്യയെ പൊലീസ് വിളിപ്പിച്ചത്. എന്നാൽ ഗ്രീഷ്മയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നില്ല.ആര്യയെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയാണ് ആര്യയും ഗ്രീഷ്മയും ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. അറസ്റ്റിലായ രേഷ്മയുടെ ഭർതൃസഹോദര ഭാര്യയാണ് ആര്യ. ആത്മഹത്യ ചെയ്ത ഗ്രീഷ്മയും രേഷ്മയുടെ ബന്ധുവാണ്.

ബർത്ത് സ്യൂട്ടിലൊരു ബർത്ത് ഡേ ആഘോഷം

ഗ്രീഷ്മയുടെയും ആര്യയുടെയും മരണത്തിന് ശേഷം രേഷ്മയുടെ ഫെയ്സ്ബുക്ക് കാമുകനെ കണ്ടെത്താൻ ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഫോൺകോളും അടിസ്ഥാനപ്പെടുത്തി നടത്തിയ പരിശോധനയിലാണ് ഗ്രീഷ്മയുടെ എഫ് ബി ഫ്രണ്ടിനെ പൊലീസ് കണ്ടെത്തുന്നത്. പാരിപ്പള്ളി സ്വദേശിയെയാണ് ചാത്തന്നൂർ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ വൈ.നിസാമുദ്ദീന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തത്.

ഗ്രീഷ്മയുമായി ഏറെ അടുത്ത ബന്ധമുള്ള വ്യക്തിയെയാണ് ചോദ്യം ചെയ്തത്. കേസിൽ സൈബർസെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് നിർണായകവിവരങ്ങൾ ശേഖരിച്ചത്. രേഷ്മയുടെ, 15-ലധികം ഡിലീറ്റ് ചെയ്ത ഫെയ്‌സ് ബുക്ക് അക്കൗണ്ടുകൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. ഇരുവരുടെയും മൊബൈൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽപ്പേരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. രേഷ്മയുടെ ഭർത്താവ് വിഷ്ണുവിനെയും ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യചെയ്ത ആര്യയുടെ ഭർത്താവും വിഷ്ണുവിന്റെ ജ്യേഷ്ഠനുമായ രഞ്ജിത്തിനെയും ചോദ്യം ചെയ്തിരുന്നു.

ലൈം​ഗിക ബന്ധത്തിനിടെ കാമുകി മരിച്ചെന്ന് യുവാവ്

പോലീസ് വിളിപ്പിക്കുന്നതിനുമുൻപുതന്നെ ആര്യയും ബന്ധു ഗ്രീഷ്മയും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നെന്നാണ് പോലീസിനു ലഭിച്ച വിവരം. അതിന്റെ കാരണങ്ങളാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.രേഷ്മയുടെ ഫെയ്‌സ്ബുക്ക് കാമുകനെ കണ്ടെത്താനുള്ള അന്വേഷണത്തിലും തെളിവുകൾ ലഭിച്ചതായാണ് സൂചന. അനന്ദു എന്ന ഐ.ഡി.യിൽനിന്നാണ് കണ്ടിട്ടില്ലാത്ത കാമുകൻ രേഷ്മയുമായി ചാറ്റുചെയ്തിരിക്കുന്നത്. കാമുകനോടൊപ്പം പോകാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. അനന്ദു എന്ന ഫെയ്സ്ബുക്ക് ഐ.ഡി.യുമായി ബന്ധപ്പെട്ട് ചിലരെ നിരീക്ഷിച്ചുവരികയാണ് പോലീസ്.

ആര്യയുടെയും ഗ്രീഷ്മയുടെയും മൊബൈൽ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്‌ തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ രേഷ്മയും ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും നടത്തിയ ആശയവിനിമയങ്ങൾ ആരുമായാണെന്നു കണ്ടെത്താനാണ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുന്നത്.

സ്തനങ്ങളിൽ ഇങ്ങനെയൊന്നും ചെയ്യരുതേ..

രേഷ്മ ചതിച്ചു എന്ന് ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് ആറ്റിൽ ചാടി മരിച്ച ആര്യയും ശ്രുതിയും യഥാർത്ഥത്തിൽ രേഷ്മയെ ചതിച്ചതാണോ എന്ന സംശയം ഉയർത്തി നാട്ടുകാർ രം​ഗത്ത് വന്നിരുന്നു. പുരുഷന്റെ പേരിൽ ഫേക്ക് ഐഡി നിർമ്മിച്ച് രേഷ്മയെ കുരങ്ങുകളിപ്പിച്ചത് രേഷ്മയുടെ ഭർതൃസഹോദരന്റെ ഭാര്യയായ ആര്യയും ഭർതൃസഹോദരിയുടെ മകളായ ശ്രുതി (​ഗ്രീഷ്മ) യുമാണോ എന്ന സംശയമാണ് നാട്ടുകാർ ഉയർത്തുന്നത്. അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന് കണ്ടാകണം രണ്ട് യുവതികളും ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

ഭയം കാരണം ജീവിതം അവസാനിപ്പിക്കുന്നു എന്നായിരുന്നു ആര്യ ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നത്. പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാൻ കഴിയുന്നില്ല. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല എന്നും ആര്യ കുറിച്ചിരുന്നു. എന്നാൽ, രേഷ്മയെ ചതിച്ചത് തങ്ങളാണെന്ന വിവരം പുറത്തറിഞ്ഞാൽ വീട്ടിലും സമൂഹത്തിലും ഒറ്റപ്പെടുമെന്ന ഭയമായിക്കൂടേ ഇരുവരെയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത് എന്ന ചോദ്യമാണ് പ്രദേശ വാസികൾ ഉയർത്തുന്നത്.

സെക്സ് മഹത്തരമാണെന്ന് തുറന്ന് പറഞ്ഞ് മോഡൽ

നവജാത ശിശുവിനെ ഇല്ലാതാക്കിയ കേസിൽ അറസ്റ്റിലായ രേഷ്മയുടെ ഭർത്താവിൻ്റെ ബന്ധുക്കളായ കല്ലുവാതുക്കൽ മേവനക്കോനം രഞ്ജിത്തിൻ്റെ ഭാര്യ ആര്യ, രഞ്ജിത്തിൻ്റെ സഹോദരിയുടെ മകൾ ശ്രുതി എന്നു വിളിക്കുന്ന ഗ്രീഷ്മ എന്നിവരാണ് ഇത്തിക്കരയാറ്റിൽ ചാടി മരിച്ചത്. രേഷ്‌മയ്ക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചിട്ടാണ് ഇരുവരും ആറ്റിൽ ചാടിയത്. ഇവർ ആത്മഹത്യ ചെയ്തതിന് പിന്നിൽ മറ്റൊരു കാരണമാകാമെന്നാണ് നാട്ടുകാരുടെ അനുമാനം. തമാശ രൂപേണ രേഷ്മയുമായി യുവതികൾ വ്യാജ പ്രൊഫൈൽ വഴി ചങ്ങാത്തം സ്ഥാപിക്കുകയും അതുവഴി രേഷ്മ പ്രണയത്തിലാവുകയായിരുന്നെരിക്കാം. ഇത് ഇരുവരും നന്നായി ആസ്വദിച്ചിരുന്നു. ഒരു പക്ഷേ താൻ ​ഗർഭിണിയാണെന്ന വിവരം രേഷ്മ തന്റെ ഫേസ്ബുക്ക് കാമുകനോട് പോലും വെളിപ്പെടുത്തിയിട്ടും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ പറമ്പിൽ കണ്ടെത്തിയത് രേഷ്മയുടെ കുഞ്ഞാണ് എന്ന് ആര്യയും ശ്രുതിയും സംശയിച്ചതുമില്ല. എന്നാൽ, ഡിഎൻഎ ടെസ്റ്റിലൂടെ രേഷ്മയെ തിരിച്ചറിയുകയും ഫേസ്ബുക്ക് കാമുകനെ കുറിച്ച് രേഷ്മ വെളിപ്പെടുത്തുകയും ചെയ്തതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോയത്. ഇതോടെയാണ് രേഷ്മയെ കുറ്റപ്പെടുത്തി എഴുതിവെച്ച ശേഷം ഇരുവരും ആത്മഹത്യ ചെയ്തത് എന്ന സാഹചര്യത്തിലേക്കാണ് നാട്ടുകാർ വിരൽ ചൂണ്ടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close