KERALANEWS

കരിയില കൂനയിൽ ഉപേക്ഷിച്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; കുറ്റ പത്രം സമർപ്പിക്കാൻ ഒരുങ്ങി പോലീസ്

കൊല്ലം: നവമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ ആണ് രേഷ്മ പ്രസവിച്ച ഉടനെ കുഞ്ഞിനെ കരിയില കാടിനുള്ളിൽ ഉപേക്ഷിച്ചു കൊലപ്പെടുത്തിയത്. സംഭവം നടന്നു പുറത്തു വന്ന ഡിഎൻഎ റിപ്പോർട്ടിൽ കുഞ്ഞു രേഷ്മയുടെതാണെന്നു തെളിഞ്ഞു. അനന്തു എന്ന ഫെയ്‌സുബുക് സുഹൃത്തിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണ് കുഞ്ഞിനെ പ്രസവിച്ചയുടൻ ഉപേക്ഷിച്ചതെന്ന് രേഷ്മ മൊഴി നൽകി. അനന്തു എന്ന പേരിൽ രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മ എന്നിവരാണ് ഫേസ്‌ബുക്കിലൂടെ ചാറ്റു ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരെയും പിന്നീട് ഇത്തിക്കരയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.

ഒന്നര വർഷത്തോളം രേഷ്മയെ കബളിപ്പിച്ചിരുന്നു എന്ന് ഗ്രീഷ്മ തന്റെ സുഹൃത്തിനോട് പറഞ്ഞിരുന്നത് കേസിൽ നിർണായക വഴിത്തിരിവായി. ഗ്രീഷ്മയുടെയും ആര്യയുടെയും ഫേസ്ബുക് അക്കൗണ്ടിന്റെ വിവരങ്ങൾ ഫേസ്ബുക് അധികൃതരിൽ നിന്ന് ലഭിക്കുന്നതോടെ കുറ്റ പത്രം സമർപ്പിക്കും. ഇവരുടെ ചാറ്റ് ഹിസ്റ്റോറിയും പ്രധാന തെളിവാകും. അടുത്ത ആഴ്ച പരവൂർ മുൻസിഫ് കോടതിക്ക് മുമ്പാകെ കുറ്റ പത്രം സമർപ്പിക്കാൻ ആണ് അന്വേക്ഷണ സംഘത്തിന്റെ തീരുമാനം.

ജനുവരി 5നാണ് കല്ലുവാതുക്കൽ ഊഴായ്‌ക്കോട് ക്ഷേത്രത്തിനു സമീപം റബർ തോട്ടത്തിലെ കുഴിയിൽ പൊക്കിൾക്കൊടി പോലും മുറിക്കാത്ത നിലയിൽ ആൺകുഞ്ഞിനെ കണ്ടെത്തിയത്. പിന്നാലെ നടന്ന അന്വേഷണത്തിൽ രേഷ്മ അറസ്റ്റിലായി. രേഷ്മയുടെ ഭർത്താവ് കല്ലുവാതുക്കൽ ഊഴായ്‌ക്കോട്, പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. ഗ്രീഷ്മ സഹോദരിയുടെ മകളും. രേഷ്മയുമായുള്ള ഇരുവരുടെയും ചാറ്റ് വിവരങ്ങൾ ഫേസ്‌ബുക് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close