NEWSWORLD

പ്രവാസികളുടെ റസിഡന്റ് കാർഡുകൾക്ക് 3 വർഷം കാലാവധി; പുതിയ തീരുമാനവുമായി ഒമാൻ

മസ്കറ്റ്: ഒമാനിൽ പ്രവാസികളുടെ റസിഡന്റ് കാർഡുകളുടെ കാലാവധി നീട്ടി. ഇനി മുതൽ ഒമാനിൽ പ്രവാസികൾക്ക് റസിഡന്റ് കാർഡ് കാലാവധി മൂന്ന് വർഷം വരെ നീട്ടി കിട്ടും. സ്വദേശികളുടെ സിവിൽ ഐഡിക്ക് അഞ്ച് വർഷം വരെയും കാലാവധി അനുവദിക്കും.

കാലാവധി അവസാനിക്കുന്നതിന് 30 ദിവസത്തിനകം റെസിഡൻസ് കാർഡ് പുതുക്കണം. രാജ്യത്തെ സിവിൽ സ്റ്റാറ്റസ് നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് പൊലീസ് ആന്റ് കസ്റ്റംസ് ഇൻസ്‌പെക്ടർ ജനറൽ ലെഫ്. ജനറൽ ഹസൻ ബിൻ മുഹ്‌സിൻ അൽ ഷർഖി ഇക്കാര്യം പ്രഖ്യാപിച്ചത്.

10 വയസിന് മുകളിലുള്ള പ്രവാസികൾ രാജ്യത്തെ പ്രവേശിച്ച് 30 ദിവസത്തിനകം റെസിഡൻസ് കാർഡ് നൽകുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ നിയമങ്ങൾ ഇന്നു മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നു. കാർഡ് ലഭിക്കുന്നതിന് ബന്ധപ്പെട്ട വ്യക്തി നേരിട്ട് ഹാജരാകണമെന്നാണ് നിർദ്ദേശം. എന്നാൽ ഇതിൽ ഇളവുകൾ ആവശ്യമെങ്കിൽ അനുവദിക്കും. ഒറിജിനൽ പാസ്‌പോർട്ടും ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള നോട്ടിഫിക്കേഷനും ഹാജരാക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close