INDIANEWSTop News

ലഖിംപുർ ഖേരി സംഭവം; അന്വേഷണ മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കണോ എന്നതിൽ സുപ്രീംകോടതി തീരുമാനം ഇന്ന്

ഡൽഹി: കർഷകർ ഉൾപ്പെടെ എട്ടു പേരുടെ മരണത്തിനിടയാക്കിയ ലഖിംപുർ ഖേരി സംഭവത്തിൽ കേസിന്‍റെ അന്വേഷണ മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കണോ എന്നതിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും. കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലും മാധ്യമപ്രവര്‍ത്തകനും, രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ട കേസിലും ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രതീക്ഷിച്ച രീതിയിൽ അല്ലെന്നാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതി വിമര്‍ശിച്ചത്.

അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഇല്ലാത്ത സാഹര്യത്തിലാണ് അന്വേഷണ മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ ചുമതലപ്പെടുത്താൻ തീരുമാനം. ഇക്കാര്യത്തിൽ ഇന്ന് യുപി സര്‍ക്കാര്‍ നിലപാട് അറിയിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

യുപി പോലീസിന്റെ അന്വേഷണത്തിൽ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. അന്വേഷണത്തിന്റെ തൽസ്ഥിതി സംബന്ധിച്ച് വിവരങ്ങൾ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ. വി. രമണ പറഞ്ഞു. 68 സാക്ഷികളുടെ മൊഴികളും റിപ്പോർട്ടിലില്ല. ഫൊറൻസിക് റിപ്പോർട്ട് വേഗത്തിലാക്കണമെന്ന നിർദേശം പാലിച്ചില്ല.

പ്രതീക്ഷിച്ചതു പോലെയല്ല അന്വേഷണം നീങ്ങുന്നതെന്നു കോടതി കുറ്റപ്പെടുത്തി. മാധ്യമപ്രവർത്തകനും ബിജെപി പ്രവർത്തകനും കൊല്ലപ്പെട്ടത് പ്രത്യേകം അന്വേഷിക്കണം. ഇതു കർഷകരുടെ കൊലപാതകവുമായി ബന്ധപ്പെടുത്തരുത്. മൂന്ന് കേസുകളും കൂട്ടിച്ചേര്‍ക്കരുതെന്നും കോടതി പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്റെയും ബിജെപി പ്രവര്‍ത്തകന്‍റെയും കൊലപാതകം പ്രത്യേകം അന്വേഷിക്കണം. ഇത് കര്‍ഷകരുടെ കൊലപാതകക്കേസുമായി ചേര്‍ക്കരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു. മൂന്നും പ്രത്യേകം അന്വേഷിക്കുന്നതില്‍ എസ്ഐടി പരാജയപ്പെട്ടു. തെളിവുകള്‍ പരസ്പരം കൂടിച്ചേരുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഹൈക്കോടതി ജഡ്ജി മേല്‍നോട്ടം വഹിക്കട്ടെയെന്നും കോടതി. വെള്ളിയാഴ്ചയ്ക്കകം യുപി സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.

കേസന്വേഷണം ഒരു മുൻ ഹൈക്കോടതി ജഡ്ജി നിരീക്ഷിക്കട്ടെ എന്നും കോടതി നിർദേശിച്ചു. ഇതേത്തുടർന്നാണ് കേസ് വെള്ളിയാഴ്ച പരിഗണിക്കുന്നതിലേക്ക് മാറ്റിയത്. ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതി സ്വമേധയായെടുത്ത ഹർജിയാണിത്.

ഒക്ടോബർ 26ന് വാദം കേട്ട സുപ്രീം കോടതി, കേസിൽ 23 സാക്ഷികൾ മാത്രമുള്ളതിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൂടുതൽ സാക്ഷികളെ ചേർക്കണമെന്നും അവർക്കു സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹത്തിലെ ഒരു കാർ കർഷകർക്കിടയിലേക്കു പാഞ്ഞുകയറിയതാണ് അപകടത്തിനു കാരണം എന്നാണ് ആരോപണം. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അടക്കം 13 പേരാണു കേസിൽ ഇതുവരെ അറസ്റ്റിലായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close