LIME LIGHTNEWSTrending

പാവാട അലക്കി ബാ​ഗ് ആഷിഖിന് കൊടുക്കൂ; അശ്ലീല കമന്റുമായി എത്തിയവനെ കണ്ടംവഴി ഓടിച്ച് റിമ കല്ലിങ്കൽ

സംവിധായകൻ ആഷിഖ് അബുവും റിമ കല്ലിങ്കലും റഷ്യയിൽ അവധിക്കാലം ആഘോഷിക്കുകയാണ്. പീറ്റേഴ്സ്ബർഗിലുള്ള പീറ്റർ ആൻഡ് പോൾ ഫോർട്ട്സിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് റിമ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് താഴെ വിമർശിച്ചും അധിക്ഷേപിച്ചും കൊണ്ടുള്ള കമന്റുകൾ എത്തിയതോടെ ചുട്ടമറുപടി കൊടുത്തിരിക്കുകയാണ് താരം.

“പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കിൽ ബാഗ് അവന് കൊടുത്താൽ പോരായിരുന്നല്ലോ ചേച്ചി, വെറുതേ എന്തിനാണ് കഷ്ടപ്പെടുന്നത് എന്നായിരുന്നു ഒരു കമന്റ്”. നിമിഷങ്ങൾക്കുള്ളിൽ റിമയുടെ മറുപടിയും എത്തി. അതേ, അദ്ദേഹം ശരിക്കും സെൻസിറ്റീവ് പാഷനേറ്റ് ആയ ലവറാണ്. പക്ഷേ നമ്മളത് നിസ്സാരമായി കാണരുത്. എന്നാൽ എന്റെ ബാഗുകൾ കൊണ്ട് നടക്കാൻ എനിക്ക് തന്നെ സാധിക്കും. തീർച്ചയായും ഈ അഭിനന്ദനം ഞാൻ അങ്ങ് അറിയിച്ചേക്കാം” എന്നാണ് റിമ കുറിച്ചത്.

റഷ്യയിൽ അവധിയാഘോഷത്തിലാണ് താരദമ്പതിമാരായ റിമ കല്ലിങ്കലും ആഷിഖ് അബുവും. വെക്കേഷൻ ചിത്രങ്ങൾ റിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്. റഷ്യയിലെ മ്യൂസിയങ്ങളുടെയും, ഒപ്പേറയുടെയും, വിവിധയിനം ഭക്ഷണപാനീയങ്ങളുടെയും ചിത്രങ്ങളും റിമ കല്ലിങ്കൽ പങ്കുവച്ചിട്ടുണ്ട്. സന്തോഷത്തിന്റെ ഒന്നാം രഹസ്യം, സണ്ണി സൈഡ് ഊപ്പർ എന്നിവയാണ് റിമയുടെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ. ആക്ഷൻ കോറിയോ​ഗ്രാഫറായ സ്റ്റണ്ട് സിൽവയുടെ പേരിടാത്ത ചിത്രം, ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്നീ ചിത്രങ്ങളിലാണ് ഇനി റിമ അഭിനയിക്കുക.

നീലവെളിച്ചത്തിന് പുറമേ ടോവിനോ നായകനാകുന്ന നാരദനാണ് ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇത് രണ്ടും നിർമിക്കുന്നതും ആഷിഖും റിമയും ചേർന്നാണ്. ഇതിന് പുറമേ ഹാ​ഗർ, പാർട്ടി എന്നീ ചിത്രങ്ങളുടെ നിർമാണവും ഇരുവരും ചേർന്നാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close