
മലയാളികളുടെ ഇഷ്ട ഗായികയാണ് റിമി ടോമി. അവതരണം കൊണ്ടും തന്റെതായ ആലാപന ശൈലികൊണ്ടും പ്രേക്ഷകർക്കിടയിൽ ഒരു സ്ഥാനം പിടിച്ച താരം. ആലാപനം മാത്രമല്ല സിനിമാ രംഗത്തും തിളങ്ങി നിൽക്കുകയാണ് റിമി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരെ പോസ്റ്റിലൂടെ അറിയിക്കാറുണ്ട്. എന്നാൽ ഇപ്പോളിതാ താരം പങ്ക് വെച്ച വീഡിയോ ആണ് വൈറലാകുന്നത്.
ശരീര ഭാരം കുറച്ച് അതീവ സുന്ദരിയായാണ് ഇപ്പോൾ ഉള്ളത്.ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്.ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി പറഞ്ഞിരുന്നു. കൂടുതൽ സുന്ദരിയാകുകയും ചെയ്തു. അതെല്ലാം തന്നെ പ്രേക്ഷകർ ഏറെ ഏറ്റെടുക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുതിയ വീഡിയോ ആണ്.
ജിമ്മിൽ നിന്നുള്ള തന്റെ ഒരു വർക്കൗട്ട് വിഡിയോ താരം പങ്കുവച്ചതാണ് വൈറൽ. പ്രചോദനമാണ് നിങ്ങളെ ആരംഭിക്കുന്നത്. ശീലമാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത് എന്ന കുറിപ്പോടെയാണ് റിമി വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘റിമിയാണ് തങ്ങൾക്ക് ഇൻസ്പിറേഷൻ എന്നും എന്തൊരു കഷ്ടപ്പാടാ’ എന്നുമൊക്കെ പറഞ്ഞ് നിരവധി കമന്റുകളും വിഡിയോയ്ക്ക് വരുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്