Breaking NewsLIME LIGHTNEWSSocial MediaTrending

വൈശാലിക്ക് ഇന്നും ഡിമാൻഡ്; ഒന്ന് പറഞ്ഞിട്ട് ഒക്കെ നോക്കണ്ടേ ടീമേ…

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് റിനി രാജ്. കറുത്ത മുത്ത് എന്ന ടെലിവിഷൻ പരമ്പരയിലെ ബാല ഐപിഎസ് എന്ന കഥാപാത്രമായിരുന്നു താരത്തെ മലയാളികളുടെ പ്രിയങ്കരിയാക്കിയത്. പിന്നീട് നിരവധി സീരിയലുകളിലും റിയാലിറ്റി ഷോകളിലും താരം നിറസാന്നിധ്യമായി. ഇപ്പോഴിതാ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സൈബർ ലോകത്തും താരമാകുകയാണ് റിനി.

വൈശാലിയുടെ വേഷത്തിൽ കിടിലൻ പോസുകളുമായാണ് റിനിയുടെ ചിത്രങ്ങൾ. ഇതിനോടകം തന്നെ ആരാധകർ ചിത്രങ്ങളെ ഏറ്റെടുത്തുകഴിഞ്ഞു. ഘട്ടം ഘട്ടമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ബിനീഷ് ബാസ്റ്റിനും കഥാപാത്രമായി റിനിക്കൊപ്പം ഫോട്ടോഷൂട്ടിൽ എത്തുന്നു. സ്റ്റാർ മാജിക്കിലെ തമാശ ക്സിറ്റിനായി ഒരുങ്ങിയ റിനിയുടെ ചിത്രങ്ങളാണിവ. ബിനീഷ് ബാസ്റ്റിനാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ടീമേ.. ഒന്ന് പറഞ്ഞിട്ട് ഒക്കെ നോക്കണ്ടേ.. എന്നെ നോക്കുന്നത് ഞാൻ അറിഞ്ഞില്ല ടീമേ.’- എന്നായിരുന്നു ബിനീഷ് ചിത്രത്തിനൊപ്പം കുറിച്ചത്.

പക്വതയുള്ള വേഷങ്ങളിൽ തിളങ്ങിയ റിനിയുടെ പ്രായത്തെ കുറിച്ച് പലപ്പോഴും ആരാധകർ ചോദ്യങ്ങളുമായി എത്തിരുന്നു. അടുത്തിടെയാണ് ആരാധകരുടെ അത്തരം ചോദ്യങ്ങൾക്കെല്ലാം മറുപടിയുമായി റിനി എത്തിയത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ മറുപടി.

21 വയസായെന്ന് ഡ്രൈവിങ് ലൈസൻസിന്റെ ഫോട്ടോ സഹിതം നൽകിയായിരുന്നു അന്ന് റിനി മറുപടി നൽകിയത്. അഭിനയം തുടങ്ങിയത് 12-ാമത്തെ വയസിലാണെന്ന് മറ്റൊരു ചിത്രവും പങ്കുവച്ചുകൊണ്ട് റിനി പറയുന്നു. കറുത്തമുത്തിലെ ഏറെ പക്വതയുള്ള ബാലയെ അവതരിപ്പിക്കുമ്പോൾ താരത്തിന് 19 വയസായിരുന്നു. ഇതെല്ലാം കേട്ട് ആരാധകരും ഞെട്ടിയിരുന്നു.

കിടിലൻ ലുക്കിൽ ഫോട്ടോഷൂട്ട് വീഡിയോ പങ്കുവച്ച് റിനി; 'പവറ്' വരട്ടെയെന്ന്  ശ്രീവിദ്യ | Actress Rini Raj with super photoshoot video responds by fans  and colleagues

എന്നാൽ സീരിയലിൽ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ പരിമിധികൾ ഉണ്ടെന്ന് റിനി നേരത്തേ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.” സീരിയലിൽ കഥാപാത്രങ്ങളെ അങ്ങനെ സെലക്ട് ചെയ്യാൻ പറ്റില്ലെന്നാണ് തനിക്ക് തോന്നുന്നത്. തങ്ങളോട് പറഞ്ഞ് വിളിക്കുന്ന കഥാപാത്രങ്ങളായിരിക്കില്ല ചിലപ്പോൾ അവിടെ ചെല്ലുമ്പോൾ. അതുകൊണ്ട് സീരിയലിൽ നമുക്ക് കഥാപാത്രങ്ങൾ സെലക്ട് ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരിക്കു. ആ ആർട്ടിസ്റ്റിനെ കിട്ടാൻ വേണ്ടി ഇങ്ങനെയാണ് ഭയങ്കരമാണെന്നൊക്കെ പറയും. എന്നാൽ എല്ലാം ഓക്കെ പറഞ്ഞ് അവിടെ ചെല്ലുമ്പോൾ നമ്മൾ വിചാരിച്ചത് പോലെ ആയിരിക്കില്ല ആ കഥാപാത്രമെന്നും” റിനി പറയുന്നു.

Rini Raj 🤤 : r/MalluBabes

പ്രധാന്യമുള്ള കഥാപാത്രങ്ങൾ മാത്രമേ ചെയ്യാറുള്ളൂവെന്നും റിനി കൂട്ടിച്ചേർത്തു. അച്ഛൻ, അമ്മ, ചേച്ചി എന്നിവരാണ് റിനിയുടെ വീട്ടിലുള്ളത്. താൻ മടിച്ചിരിക്കുമ്പോൾ ചേച്ചിയാണ് ഇൻസ്റ്റഗ്രാമിലും മറ്റും ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്. കൂടാതെ ലോക്ക് ഡൗൺ കാലത്താണ് സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായതെന്നും താരം പറയുന്നുണ്ട്.

Rini Raj age: പറഞ്ഞത് സത്യമാണ് പ്രായം 21: 12 -ാം വയസ്സിൽ അഭിനയിക്കാൻ  ഇറങ്ങി; റിനി രാജ്! - actress rini raj's mass reply on haters comments |  Samayam Malayalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close