KERALA

മലയാളികളുടെ ‘സിങ്കം’ ഇന്ന് പടിയിറങ്ങുന്നു

തിരുവനന്തപുരം: മലയാളികൾക്കു സിങ് എന്നാൽ സാക്ഷാൽ ഋഷിരാജ് സിങ്ങാണ്. രാജസ്ഥാനിലാണു ജനിച്ചതെങ്കിലും ഏറെക്കാലം അദ്ദേഹം ജീവിച്ചതു കേരളത്തിലാണ്. നടൻ മോഹൻലാൽ കഴിഞ്ഞാൽ, പിന്നെ മലയാളികൾ ഇഷ്ടപ്പെടുന്ന മീശക്കാരനും ഋഷിരാജ് സിങ് തന്നെ. ഏതു കസേരയിൽ ഇരുത്തിയാലും അതിനോടു നൂറു ശതമാനം കൂറു കാണിക്കുകയെന്നതാണ് ഋഷിരാജ് സിങ്ങിന്റെ രീതി. അതിന്റെ പേരിൽ അഭിനന്ദനവും അംഗീകാരവും നേടുക മാത്രമല്ല, ഒട്ടേറെ വിവാദവുമുണ്ടാക്കിയിട്ടുണ്ട്. മീശ പിരിഞ്ഞുതന്നെയിരിക്കാനാണിഷ്ടം, അതു താഴേക്കു വളയുന്ന ഒരേർപ്പാടിനും സിങ് നിന്നുകൊടുക്കില്ല.

ഐതിഹാസിക’മായ 36 വർഷത്തെ സർവീസിനു ശേഷം ജൂലൈയിൽ അദ്ദേഹം ഐപിഎസ് കസേരയൊഴിയുകയാണ്. ഐപിഎസിലെ ഔദ്യോഗിക ജീവിതം അവസാനിച്ചാലും കേരളം വിടുന്നില്ലെന്ന് ഋഷിരാജ് സിങ് പറയുന്നു. ഇവിടെ സ്ഥിരതാമസമാക്കാനാണു തീരുമാനം. സർക്കാർ ഓഫിസിലെ കസേരയല്ല, മലയാളികളുടെ മനസ്സാണു തന്റെ ഇരിപ്പിടമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
1985 ബാച്ചുകാരനായ സിങ് നിലവിൽ ജയിൽ ‍ഡിജിപിയാണ്. ‌‘ഈ നാട് എന്നോടു കാണിച്ചിട്ടുള്ള ഇഷ്ടം എങ്ങനെയാണു വിവരിക്കാനാവുക. സർവീസിൽനിന്നു വിരമിച്ചാലും ഞാൻ കേരളത്തിൽതന്നെയുണ്ടാകും. സ്ഥിരതാമസത്തിന് ഇവിടെ വീട് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്’– ഋഷിരാജ് സിങ് പറഞ്ഞു.
ഏറെക്കാലവും സര്‍വീസ് കേരളത്തില്‍ തന്നെ. സിബിഐ ജോയിന്റ് ഡയറക്ടറായി മഹാാരഷ്ട്രയിലും ജോലി ചെയ്തു. കേരളത്തില്‍ തന്നെ .വിരമിച്ചതിന് ശേഷം ഏതെങ്കിലും പോസ്റ്റില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ നിയമിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close