KERALANEWSTop News

പാലം കെട്ടലിലും റോഡ് നിർമ്മാണത്തിലും റിക്കോർഡ് ഇട്ട മന്ത്രി; പ്രതിപക്ഷത്തിനും പ്രിയങ്കരനായ ജി സുധാകരൻ പാർട്ടിയ്ക്കുള്ളിൽ അധികപ്പറ്റോ…എഎം ആരീഫിന്റെ ലക്ഷ്യം സുധാകരനെ തീർക്കുക എന്നത്; സിപിഎമ്മിൽ തമ്മിത്തല്ല് രൂക്ഷമാകുന്നു

ആലപ്പുഴ: കേരളത്തിൽ സിപിഎം ൽ തമ്മിൽത്തല്ല് വീണ്ടും കനക്കുന്നു.കേരളം കണ്ട ഏറ്റവും മികച്ച പൊതുമരാമത്ത് മന്ത്രിയെന്ന വിശേഷണത്തിന് ഉടമയായ ജി സുധാകരനെതിരെ ആരോപണവുമായി രം​ഗത്തെത്തിയിരിക്കുന്നത് എഎം ആരീഫ് എംപിയാണ്.പാലം കെട്ടലിലും റോഡ് നിർമ്മാണത്തിലും റിക്കോർഡ് ഇട്ട മന്ത്രിയായ സുധാകരന് എതിരെ പ്രതിപക്ഷം പോലും അഴിമതി ആരോപിച്ചിട്ടില്ല. പക്ഷെ ഇപ്പോൾ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ സുധാകരൻ ഇത്തരത്തിൽ ഒരു ആരോപണം നേരിടുമ്പോൽ അത് പാർട്ടിയെ തകർക്കാനല്ല,പാർട്ടിയുടെ കരുത്തുറ്റ നേതാവിനെ തകർക്കാൻ ആണ് എന്നത് ഉറപ്പ്.സുധാകരനെ തീർക്കുക എന്നത് തന്നെയാണ് എഎം ആരീഫിന്റെ ലക്ഷ്യം എന്നത് വ്യക്തം.

ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എഎം ആരിഫ് എംപി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് അയച്ചത് ഇതിന്റെ ഭാഗമാണ്. ആലപ്പുഴയിലെ സിപിഎമ്മിനുള്ളിലെ വിഭാഗീയതയ്ക്ക് പുതിയ മാനം നൽകുന്നതാണ് ആരിഫിന്റെ പുതിയ നീക്കം. അമ്പലപ്പുഴയിലെ വോട്ട് ചോർച്ചയിൽ സുധാകരനെതിരെ അതിശക്തമായ നിലപാട് എടുത്തതും ആരിഫായിരുന്നു.

പാലാരിവട്ടം പാലത്തിലെ അഴിമതി ചർച്ചയാക്കിയും സുധാകരനാണ്. എന്നും പണത്തോട് ആർത്തികാട്ടത്ത രാഷ്ട്രീയ പ്രവർത്തനമാണ് സുധാകരൻ നടത്തിയത്. ഈ മന്ത്രിക്കെതിരെയാണ് പ്രതിപക്ഷം പോലും ചിന്തിക്കാത്ത തരത്തിലെ ആരോപണങ്ങൾ സിപിഎമ്മിനുള്ളിൽ നിന്നുയരുന്നത്. ആലപ്പുഴ സിപിഎമ്മിൽ സുധാകരന് ഇനി ഒരു സ്ഥാനും ഉണ്ടാകില്ലെന്ന് വ്യക്തമാകുകയാണ് ഈ നടപടിയോടെ.

ദേശീയപാത 66 ൽ അരൂർ മതൽ ചേർത്തല വരെ പുനർനിർമ്മിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫ് ആരോപിക്കുന്നത്. ഇതിൽ വിജിലൻസ് അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടിയെടുക്കണമെന്നും എംപി കത്തിൽ ആവശ്യപ്പെടുന്നു. കത്തിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിക്കുകയും ചെയ്തു. ഇതിന് പിന്നിൽ സുധാകരനെ അപമാനിക്കുകയെന്ന ലക്ഷ്യമാണുള്ളത്. കേന്ദ്ര സർക്കാരിന് റോഡ് നിർമ്മാണത്തിൽ ഒരു പങ്കുമില്ലെന്ന് വിശദീകരിച്ചാണ് പരാതിപ്പെടൽ. ഈ കത്ത് ചോർന്നതാണ് ഏറ്റവും വലിയ വിഷയം. താനുദ്ദേശിക്കാത്ത രീതിയിൽ കത്തിനെ വളച്ചൊടിച്ചുവെന്ന് എംഎ ആരിഫ് വിശദീകരിച്ചിട്ടുണ്ട്.

2019 ൽ 36 കോടി ചിലവഴിച്ച് ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു പുനർനിർമ്മാണം. കേന്ദ്ര ഫണ്ട് എങ്കിലും നിർമ്മാണ ചുമതല സംസ്ഥാന പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന് ആയിരുന്നു. ജർമൻ സാങ്കേതികവിദ്യ എന്ന ആശയം കേന്ദ്രത്തിന്റേതായിരുന്നു. മൂന്ന് വർഷം ഗ്യാരണ്ടിയോടെ നിർമ്മിച്ച റോഡിന് നിലവാരമില്ലെന്നും റോഡിൽ ഉടനീളം കുഴികൾ രൂപപ്പെടുന്ന സ്ഥിതിയാണിപ്പോഴെന്നും എംപി കുറ്റപ്പെടുത്തുന്നു. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നാണ് ആക്ഷേപം. മന്ത്രി ജി സുധാകരൻ നേരിട്ടാണ് പണികൾക്ക് മേൽനോട്ടം വഹിച്ചത്. ഈ സാഹചര്യത്തിലാണ് കത്തിന് പിന്നിൽ സുധാകരനെതിരായ രാഷ്ട്രീയമാണെന്ന് വിലയിരുത്തൽ എത്തിയത്.

എന്നാൽ തനിക്ക് അത്തരമൊരു ഉദ്ദേശം ഇല്ലെന്നും കത്ത് വളച്ചൊടിച്ചെന്നും ആരിഫ് പരസ്യമായി പറഞ്ഞു കഴിഞ്ഞു. സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. വർഗ വഞ്ചകാ സുധാകരാ രക്തസാക്ഷികൾ പൊറിക്കില്ലടോ എന്നായിരുന്നു പോസ്റ്ററിലെ വാചകം. തെരഞ്ഞെടുപ്പു കാലത്ത് പാർട്ടികളിലെ രാഷ്ട്രീയ ക്രിമിനലുകൾ തന്നെ ആക്രമിക്കുയാണെന്ന ജി സുധാകരന്റെ പരാമർശം വിവാദമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തകർക്കാൻ ഒരു ഗ്യാങ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തന്നെ അപമാനിച്ചു എന്ന് കാണിച്ച് മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതിയിൽ പ്രതികരിക്കവെയാണ് സുധാകരൻ പരാമർശം നടത്തിയത്. എന്നാൽ ഈ പരാമർശം തള്ളി എ എം ആരിഫ് അടക്കമുള്ള നേതാക്കൾ രംഗത്തുവന്നിരുന്നു. അന്ന് തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇന്ന് പുതിയ തലത്തിലെത്തുന്നത്.

ആലപ്പുഴ സിപിഎമ്മിനുള്ളിലെ തർക്കത്തിൽ മന്ത്രി ജി സുധാകരൻ നടത്തിയ രാഷ്ട്രീയ ക്രിമിനലിസം പരാമർശം തള്ളി എഎം ആരിഫ് എംപി അന്ന് രം​ഗത്തെത്തിയിരുന്നു. സിപിഎമ്മിൽ രാഷ്ട്രീയ ക്രിമിനലിസം ഉള്ളതായി അറിയില്ലെന്നും അങ്ങനെഉണ്ടങ്കിൽ അത് ആരാണെങ്കിലും നടപടി എടുക്കാനുളള ശക്തി പാർട്ടിക്കുണ്ട് എന്ന് ആരിഫ് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ ക്രിമിനലുകൾ സിപിഎമ്മിലുണ്ടെന്ന് സുധാകരൻ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ ആരിഫ്, എല്ലാ പാർട്ടികളിലും ഉണ്ടെന്നാണ് പറഞ്ഞതെന്നും കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close