KERALANEWS

ബസുകളിൽ മോഷണം; കൈയ്യിൽ കുട്ടികളെ മയക്കുന്ന ഗുളികകൾ; ഇതരസംസ്ഥാന സ്ത്രീകൾ പിടിയിൽ

അടൂർ : ബസുകളിൽ മോഷണം നടത്തുന്ന ഇതരസംസ്ഥാനക്കാരായ സ്ത്രീകൾ അടൂർ പോലീസിന്റെ പിടിയിൽ. കുട്ടികളെ മയക്കാനുള്ള ഗുളികകളും ഇവരുടെ പക്കൽ നിന്നും കണ്ടെത്തി. തമിഴ്നാട് സ്വദേശികളാണ് പിടിയിലായവർ. അടൂർ ബസ്സ്സ്റ്റാൻഡിൽ വെച്ച് വീട്ടമ്മയുടെ ബാഗ് മോഷ്ടിക്കുന്ന ശ്രമത്തിനിടെ നാട്ടുകാർ പിടികൂടി തടഞ്ഞു വെയ്ക്കുകയായിരുന്നു.

പളനി സ്വദേശികളായ സരസ്വതി, നന്ദിനി, സുമതി എന്നിവരാണ് പിടിയിലായത്. സംഘത്തിൽ പുരുഷന്മാരുമുണ്ട്. ബസിൽ നിന്നും മോഷ്ടിക്കുന്ന ആഭരണങ്ങൾ സംഘത്തിലെ പുരുഷന്മാർക്ക് കൈമാറും. ഇവർ മോഷണമുതലുമായി രക്ഷപെടുന്നതിനാൽ സ്ത്രീകളെ പിടികൂടിയാലും ആഭരണങ്ങൾ കണ്ടെടുക്കാനാവില്ല. സംഘത്തിലെ മറ്റുള്ളവർ രക്ഷപെട്ടു. മുൻപും മോഷണകേസിൽ പിടികൂടിയിട്ടുണ്ടെങ്കിലും ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു പതിവ്. പോലീസിന്റെ ചോദ്യം ചെയ്യലിൽ മറ്റു പല സ്ഥലങ്ങളിലായി സംഘം മോഷണം നടത്തിയിട്ടുള്ളതായി തെളിഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close