INDIANEWS

ഡൽഹി രോഹിണി കോടതി വെടിവെയ്പ്പ്; ഗുണ്ട നേതാവ് ടില്ലു താജ് പുരിയയെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്

ന്യൂഡൽഹി: ഡൽഹി രോഹിണി കോടതിയിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഗുണ്ട നേതാവ് ടില്ലു താജ് പുരിയയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. മണ്ടോലി ജയിലിൽ തടവുപുള്ളിയായ ടില്ലു താജ് പുരിയയെ ജയിലിലെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദില്ലി രോഹിണി കോടതിയിൽ 24ാം തിയതിയാണ് വെടിവെയ്പ് നടന്നത്. അഭിഭാഷകരുടെ വേഷത്തിൽ കോടതിയിൽ പ്രവേശിച്ച രണ്ടുപേർ ഗുണ്ടാ നേതാവ് ​ഗോ​ഗിയെ വെടിവെക്കുകയായിരുന്നു. ഇതിനെ തുടർന്ന് പോലീസ് ഇരുവർക്കു നേരെയും വെടിയുതിർത്തു. മൂന്ന് പേരാണ് കോടതിയിൽ നടന്ന വെടിവെപ്പിൽ മരിച്ചത്.

കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉമങ്ക്, വിനയ് എന്നിവരാണ് അറസ്റ്റിലായത്. ജിതേന്ദ്രഗോഗിയെ വധിക്കാനെത്തിയ അക്രമികൾക്ക് ഇരുവരും സഹായം നൽകിയെന്നാണ് കണ്ടെത്തൽ. രോഹിണി കോടതിയിലെ സിസിടിവി പരിശോധിച്ചതിൽ നിന്നാണ് ഇരുവരുടെയും പങ്കാളിത്തം വ്യക്തമായത്. ഇവരിൽ നിന്നുമാണ് കോടതി വെടിവെപ്പിൻ്റെ പ്രധാന സൂത്രധാരൻ ടില്ലു താജ്പുരിയയാണെന്ന് പോലീസ് വിലയിരുത്തിയത്. ഗോഗിയെ വധിക്കാനായി മണ്ഡോലി ജയിൽ വച്ചാണ് ടില്ലു ഗൂഢാലോചന നടത്തിയതെന്നാണ് അനുമാനം. സുനിൽ എന്നാണ് ടിലു താജ്പൂരിയുടെ ശരിയായ പേര്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ടിലു മണ്ടോലി ജയിലിൽ റിമാൻഡിലാണ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് രോഹിണി കോടതിയിൽ നടാതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഗോ​ഗിയുടേയും ടിലു താജ്പൂരിയുടേയും സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ ഇതുവരെ 25 പേ‍ർ കൊലപ്പെട്ടെന്നാണ് ദില്ലി പൊലീസ് പറയുന്നത്.

വെടിവെപ്പ് ഉണ്ടായതിനെ തുടർന്ന് ഡൽഹി രോഹിണി കോടതിയിൽ കനത്ത സുരക്ഷയാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഡൽഹിയിലെ ജയിലുകളിലും കനത്ത സുരക്ഷ ഒരുക്കി. ഗുണ്ടാസംഘങ്ങളിൽപെട്ടവർ തടവിൽ പാർക്കുന്ന തീഹാർ, രോഹിണി ഉൾപ്പെടെയുള്ള ജയിലുകളിൽ ജാഗ്രത വേണമെന്നാണ് സർക്കാർ നിർദേശം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close