KERALANEWS

ആര്‍.എസ്.പി (എൽ) സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം

തിരുവന്തപുരം: ആര്‍.എസ്.പി ലെനിനിസ്റ്റ് മാര്‍ക്‌സിറ്റ് സംസ്ഥാന കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം തമ്പാനൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി രാജേഷ് സോമന്‍ സ്വാഗതം അറിയിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എച്ചോം ഗോപി, പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗങ്ങളായ കോവൂര്‍ മോഹന്‍, ബി രഘുനാഥന്‍ പിള്ള,സാബു ചക്കു വള്ളി, ശിവദാസ്, വയലാര്‍ സുരേന്ദ്രന്‍, എം.ജെ രാജ പത്തനംതിട്ട, എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കമ്മറ്റിയംഗങ്ങള്‍, ജില്ലാ സെക്രട്ടറിമാര്‍ തുടങ്ങി നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. സഹകരണ,രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍ തുടങ്ങിയ പ്രമുഖര്‍ ഓഫീസ് സന്ദര്‍ശിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close