KERALANEWS

മുന്നണി വിടില്ല; യു ഡി എഫിൽ ഉറച്ച് നിൽക്കും, ആർ എസ് പി.

തിരുവനന്തപുരം: തല്ക്കാലം മുന്നണി വിടാൻ ഉദ്ദേശമില്ലന്ന് ആർ എസ് പി. തെരഞ്ഞെടുപ്പുകളിൽ ജയവും തോൽവിയും ഉണ്ടാകും. തോറ്റു കഴിഞ്ഞാൽ മുന്നണി വിടുന്ന ശീലം ആർ എസ് പിക്കില്ലെന്ന് സെക്രട്ടറി എ.എ.അസ്സീസ് പറഞ്ഞു. ആറാം തീയതി നടക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കും.യു ഡി എഫിന്റെ അഭിഭാജ്യ ഘടകമാണ് പാർട്ടി.

കോൺഗ്രസിലെ തമ്മിലടി അവസാനിപ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് ചില കാര്യങ്ങൾ തുറന്ന് പറഞ്ഞതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. മുങ്ങുന്ന കപ്പലാണെന്ന് പറഞ്ഞത് കോൺഗ്രസിന് മനസ്സിലായിട്ടുണ്ട്. ചവറയിലെ തോൽവിയിൽ കോൺഗ്രസ്സിന് വീഴ്ചയുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പിൽ തിക്താനുഭവം ഉണ്ടായി. കോൺഗ്രസിലെ തമ്മിലടി അവസാനിപ്പിക്കണം എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി കത്ത് നൽകിയത്.ഇതിൻമേൽ ഉഭയകക്ഷി ചർച്ച നടത്താമെന്ന് കോൺഗ്രസ് സമ്മതിച്ചിട്ടുണ്ട്.


പാർട്ടി സംസ്ഥാന സമിതി യോഗങ്ങൾ വിശദീകരിക്കാൻ ചേർന്ന പത്ര സമ്മേളനത്തിൽ എൻ കെ പ്രേമചന്ദ്രൻ എം.പിയും പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close