KERALAMoviesNEWS

നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ തിയേറ്റർ തുറക്കുമെന്ന അഭ്യൂഹം ശക്തം ; എന്നാൽ വൈകുമെന്ന് അറിയിച്ച് മന്ത്രി

സംസ്ഥാനത്ത് തിയേറ്റർ തുറക്കുന്നത് വൈകുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ കൊച്ചിയിൽ പറഞ്ഞു. നിലവിലെ കോവിഡ് സാഹചര്യം അനുകൂലമല്ലാത്തതിനാൽ തിയേറ്ററുകൾ തുറക്കുന്നതിൽ തീരുമാനമായിട്ടില്ല, അതിനാലാണ് വൈകുന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ തിയേറ്റർ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഘട്ടം ഘട്ടമായാണ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നത്. ആദ്യപടിയായി സീരിയൽ ഷൂട്ടിംഗ് അനുവദിച്ചു, പിന്നീട് സിനിമ ഷൂട്ടിംഗ് അനുവദിച്ചു. ഇനിയിപ്പോൾ സ്കൂളുകൾ തുറക്കാനുള്ള തയാറെടുപ്പിലാണ്. അടുത്ത ഘട്ടത്തിൽ തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകും. മന്ത്രി പറഞ്ഞു.

കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനം കടന്നതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമായിരുന്നു. നേരത്തെ ഡിസംബർ വരെ തിയേറ്റർ തുറക്കാൻ സാധ്യതയില്ലെന്ന് മന്ത്രി അറിയിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close