INDIANEWSVIDEOS

കാലിട്ട് ഇളക്കിയും നക്കി തുടച്ചും റസ്‌ക് പാക്ക് ചെയ്യുന്നു; റസ്‌ക് നിർമ്മാണശാലയിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

റസ്‌ക് ഇഷ്ടപ്പെടുന്നവരാണ് പലരും. ചൂട് ചായയോടൊപ്പം റസ്‌ക് മുക്കി കഴിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. പ്രായമായവരും കുട്ടികളുമടക്കം റസ്‌ക് ചായയിൽ മുക്കി തിന്ന് രുചി ആസ്വദിക്കാറുണ്ട്. വീട്ടിലെ പ്രായമായവർക്കും ചികിത്സയിലിരിക്കുന്നവർക്കും ആദ്യം നമ്മൾ കൊടുക്കുക റസ്ക്കാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ കണ്ടാൽ ഇനി റസ്‌ക് കഴിക്കാൻ നമ്മൾ മടിക്കും. നമ്മൾ കഴിക്കുന്ന പല പലഹാരങ്ങളും എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നമുക്കറിയില്ല. നല്ല രീതിയിലല്ല അവ ഉണ്ടാക്കുന്നതെന്ന് ബോധ്യപ്പെട്ടാൽ എത്ര ഇഷ്ട്ടമുള്ള ആഹാരമായാലും നമ്മൾ കഴിക്കില്ല. അത്തരത്തിൽ റസ്‌ക് ഉണ്ടാക്കുന്ന ഫാക്ടറിയിൽ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഉടനീളം പ്രചരിക്കുന്നത്.

റസ്‌ക് ഫാക്ടറിയിൽ തൊഴിലാളികൾക്ക് സമീപം നിലത്ത് ട്രേയിൽ വെച്ചിരിക്കുന്ന റസ്‌ക്കുകൾക്ക് മുകളിൽ കാലു കയറ്റിവെച്ച് ഇരിക്കുകയാണ് ഫാക്ടറിയിലെ ഒരു തൊഴിലാളി. അത് മാത്രമല്ല റസ്‌കുകൾ പാക്ക് ചെയ്യുമ്പോൾ അവ നക്കിയിട്ട് ഇടുകയും ചെയ്യുന്നു ഇയാൾ. മനപൂർവ്വം ഇത്തരത്തിൽ റസ്‌ക് പാക്ക് ചെയ്യുന്ന വ്യക്തിയുടെ വീഡിയോ കാഴ്ച്ചക്കാരിൽ വലിയ രോക്ഷം സൃഷ്ടിക്കുന്നു. വൃത്തിഹീനമായ രീതിയിൽ റസ്‌ക് നിർമ്മിക്കുന്ന വ്യക്തിക്കെതിരെയും ഫാക്ടറിക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുകയാണ്.

ഇയാളെ അറസ്റ്റ് ചെയ്യുക എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്. വീഡിയോ വൈറലായതോടെ ദേശീയ-പ്രാദേശിക മാധ്യമങ്ങൾ എല്ലാം ഇത് വാർത്തയാക്കുകയും അധികാരികളിലേക്ക് വീഡിയോ എത്തിക്കുകയും ചെയുന്നു. ഭക്ഷണത്തെ അപമാനിച്ച ഇയാൾക്കെതിരെ കേസ് എടുക്കണമെന്ന് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് അഭിപ്രായം ഉയരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close