MoviesNEWS

ബഹിരാകാശത്ത് സിനിമ ചിത്രീകരണം; 12 ദിവസത്തെ ചിത്രീകരണത്തിന് ശേഷം റഷ്യൻ സംഘം തിരികെയെത്തി; ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയായി ചലഞ്ച്

മോസ്‌കോ: സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോയ റഷ്യൻ സംഘം തിരികെയെത്തി. 12 ദിവസമാണ് സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങിയത്. കസാഖ്‌സ്താനിലാണ് സംഘം തിരിച്ചിറങ്ങിയത്. റഷ്യൻ നടി യൂലിയ പെരെസിൽഡും നിർമാതാവും സംവിധായകനുമായ ക്ലിം ഷിപെൻകോയുമാണ് ബഹിരാകാശ യാത്ര നടത്തിയത്. ചലഞ്ച് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.

ബഹിരാകാശനിലയത്തിൽ അകപ്പെട്ടുപോയ സഞ്ചാരിയെ രക്ഷിക്കാൻ വനിതാ സർജനെ അയക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. ബഹിരാകാശത്ത് നടന്ന ആദ്യ സിനിമാ ചിത്രീകരണമായിരുന്നു ചലഞ്ചിന്റെ. റഷ്യൻ ബഹിരാകാശ യാത്രികനായ ഒലെഗ് നോവിറ്റ്‌സ്‌കിയും ഇവർക്കൊപ്പം തിരിച്ചെത്തി. അദ്ദേഹം കഴിഞ്ഞ ആറ് മാസമായി ഒലെഗ് ബഹിരാകാശ നിലയത്തിലായിരുന്നു. റോസ്‌കോസ്‌മോസിന്റെ സോയുസ് എംഎസ്-19 ബഹിരാകാശ വാഹനത്തിലാണ് സംഘം ദൗത്യം പൂർത്തിയാക്കി തിരികെയെത്തിയത്.

കസാഖ്സ്താനിലെ ബൈകനൂരിൽനിന്ന് ഒക്ടോബർ തുടക്കത്തിലാണ് ബഹിരാകാശ നിലയത്തിലേക്ക് സംഘം യാത്ര തിരിച്ചത്. അതേസമയം, ഇവർക്കൊപ്പം യാത്ര തിരിച്ച ബഹിരാകാശ യാത്രികനായ ആന്റണൻ ഷിപെൻകോക്ക് ബഹിരാകാശ നിലയത്തിൽ തുടരും. യു.എസിനെ മറികടന്നാണ് റഷ്യൻ സംഘം ബഹിരാകാശത്ത് ആദ്യസിനിമ ചിത്രീകരികരണം വിജയകരമായി പൂർത്തിയാക്കിയത്. സ്‌പേസ് എക്‌സ് സ്ഥാപകൻ എലൺ മസ്‌കിനും നാസയ്ക്കും ഒപ്പംചേർന്ന് ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസ് ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അമേരിക്കയെ റഷ്യ മറികടന്ന് ആ ചരിത്രം സ്വന്തമാക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close