KERALANEWS

റെയിൽവേ ട്രാക്കിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ശബരി, ഐലന്റ് എക്സ്പ്രസുകൾ സെപ്റ്റംബർ 30 വരെ വൈകിയോടും ; സമയം പുനക്രമീകരിച്ചു

തിരുവനന്തപുരം : റെയിൽവേ ട്രാക്കിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 30 വരെ ശബരി, ഐലന്റ് എക്സ്പ്രസുകൾ വൈകും.

തിരുവനന്തപുരം സെൻട്രലിൽ നിന്ന് സെക്കന്ദരാബാദ് ജംഗ്ഷൻ വരെ പോകുന്ന പ്രതിദിന ശബരി എക്സ്പ്രസ് സ്‌പെഷ്യൽ (07229) സെപ്റ്റംബർ 16, 17, 23, 24, 25, 30 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് മൂന്ന് മണിക്കൂർ വൈകി രാവിലെ പത്ത് മണിക്ക് പുറപ്പെടും.

ബാംഗ്ലൂരിൽ നിന്ന് കന്യാകുമാരി വരെ പോകുന്ന പ്രതിദിന ഐലന്റ് എക്സ്പ്രസ് സ്‌പെഷ്യൽ (06526) സെപ്റ്റംബർ 18, 23, 25, 30 തീയതികളിൽ ഒരു മണിക്കൂർ വൈകി രാത്രി 9: 10ന് പുറപ്പെടും.

ചെന്നൈ സെൻട്രൽ – ഗുഡൂർ ജംഗ്ഷൻ, ചെന്നൈ സെൻട്രൽ – ജോലാർപേട്ടൈ ജംഗ്ഷൻ, ചെന്നൈ സെൻട്രൽ – വില്ലുപുരം ജംഗ്ഷൻ സെക്‌ഷനുകളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് സമയം പുനക്രമീകരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close