
പത്തനംതിട്ട: കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമലയില്‍ പ്രതിദിനം 10,000 ഭക്തര്‍ക്ക് പ്രവേശിക്കാം. ക്ഷേത്രനട തുറന്നിരിക്കുന്ന ജൂലായ് 21 വരെയാണ് പ്രതിദിനം 10,000 ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കിയത്. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വഴിയാണ് പ്രവേശനം.
ദര്‍ശനത്തിന് എത്തുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ രണ്ട് പ്രതിരോധ വാക്സിന് എടുത്ത സര്‍ട്ടിഫിക്കറ്റോ കൈയില്‍ കരുതണം.ശനിയാഴ്ച പുലർച്ചെ മുതലാണ് തീർഥാടകരെ കടത്തിവിടുന്നത്. കോവിഡ് രണ്ടാം തരംഗം ഉണ്ടായ ശേഷം ആദ്യമായാണ് തീർഥാടകർക്ക് പ്രവേശനം അനുവദിക്കുന്നത്.
കോവിഡ് പരിശോധന നടത്താത്തവർക്കും സർട്ടിഫിക്കറ്റിന്റെ കാലവധി കഴിഞ്ഞവർക്കുമായി ആർ.ടി.പി.സി.ആർ. സൗകര്യം നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പോസിറ്റീവാകുന്നവരെ പെരുനാട് സി.എഫ്.എൽ.ടി.സി.യിലേക്ക് മാറ്റും.