KERALANEWS

ശബരിമല മേൽശാന്തി നിയമന വിഷയത്തിൽ ജാതിവിവേചനം നോക്കേണ്ട കാര്യമില്ലെന്നു ബിഡിജെഎസ്;

ശബരിമല : ഈ ചിങ്ങ പുലരിയിൽ ശബരിമലയിൽ മേൽശാന്തിയെ തിരഞ്ഞെടുക്കുകയാണ് .കോടിക്കണക്കിനു ഭക്ത ജനങ്ങളുടെ ആരാധ്യ മൂർത്തിയായ ശബരീശന്റെ സന്നിധിയിലേക്കുള്ള മേൽശാന്തിയെ തിരഞ്ഞെടുക്കുമ്പോൾ ജാതീയകാഴ്ചപ്പാടിന്റെ മറ്റൊരു വേദിക്കു കൂടി സാക്ഷ്യം വഹിക്കുകയാണ് എന്നുള്ളത് അങ്ങേയറ്റം ഖേദകരമായ വസ്തുതയാണ്.


യാതൊരു തരത്തിലുമുള്ള ജാതീയ ചിന്തകൾക്കിടം നൽകാതെ കാലാകാലങ്ങളോളം സ്വാമിയെ ദർശിക്കുവാനായി ഭക്തരെത്തുന്ന ഒരു അത്യപൂർവ ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. എന്നാൽ ഇവിടുത്തെ മേൽശാന്തി നിയമനത്തിൽ ഇപ്പോഴും പഴയ ജാതീയ വ്യവസ്ഥകൾ പാലിച്ചു കൊണ്ടുള്ള നിലപാടാണ് വച്ചുപുലർത്തുന്നത്. സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈക്കൊണ്ടിട്ടുള്ള പിന്തിരിപ്പൻ നിലപാടിനെ ശക്തമായി എതിർക്കുകയാണ് ബിഡിജെഎസ് .
ബ്രാഹ്മണ സമുദായത്തിൽ പെട്ട ഒരു വിഭാഗം ആളുകൾക്ക് പ്രത്യേക ജാതിപരിവേഷം നൽകി ശ്രീകോവിലിൽ നിന്നും അകറ്റിനിർത്തുന്ന ഈ സമ്പ്രദായത്തിനെതിരെയാണ് ബിഡിജെഎസ് പോരാടുന്നത്.

ദേവസ്വം ബോർഡിലെ യാതൊരു നിയമനങ്ങൾക്കും ജാതിവിവേചനം നോക്കരുതെന്നു രണ്ടായിരത്തിരണ്ടിൽ സുപ്രീം കോടതിയുടെ വിധിയുള്ളതാണ്. എന്നിട്ടും മലയാള ബ്രാഹ്മണ സമുദായം മാത്രം ഈ നിയമനങ്ങളിൽ അപേക്ഷിച്ചാൽ മതിയെന്നുള്ള സർക്കാരിന്റെ നടപടികളെ യാതൊരു രീതിയിലും നമുക്ക് അംഗീകരിക്കാൻ കഴിയുകയില്ല. ഇപ്പോഴുള്ള മേൽശാന്തിയായ ജയരാജ് പോറ്റി ബ്രാഹ്മണനാണെങ്കിലും മലയാളി ബ്രാഹ്മണനല്ല. ശബരിമലയിൽ യുവതി പ്രവേശനത്തിന് വേണ്ടി പടവെട്ടിയിരുന്ന ഇടതു വലതു രാഷ്ട്രീയ നേതാക്കൾക്കും ഇക്കാര്യത്തിൽ മറ്റൊരഭിപ്രായമില്ല . എല്ലാ ഹിന്ദുക്കൾക്കും ശ്രീകോവിൽ പ്രവേശനത്തിന് വേണ്ടിയുള്ള ഈ ധർമ സമരത്തിന് പിന്തുണ അഭ്യർത്ഥിക്കുന്നുവെന്ന് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close