KERALANEWSTop News

ദർശനത്തിനെത്തുന്ന കുട്ടികള്‍ക്ക് കോവിഡ് പരിശോധന വേണ്ട; ശബരിമല മാനദണ്ഡം പുതുക്കി

പത്തനംതിട്ട: ശബരിമല തീര്‍ഥാടന മാനദണ്ഡം പുതുക്കി സര്‍ക്കാര്‍ ഉത്തരവ്. ശബരിമലയിൽ ദർശനത്തിനെത്തുന്ന കുട്ടികൾക്ക് കൊവിഡ് പരിശോധന ഫലം ആവശ്യമില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികളെ തീര്‍ഥാടനത്തിന് കൊണ്ടുപോകാമെന്ന് ഉത്തരവിൽ പറയുന്നു.

നേരത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും തെളിഞ്ഞ കാലാവസ്ഥയും കാരണം ശബരിമലയിലേക്ക് കൂടുതൽ ഭക്തർ എത്തി തുടങ്ങിയിരുന്നു. അതേസമയം നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശബരിമലയിൽ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്. അപ്പം, അരവണ വിൽപ്പനയിലൂടെയാണ് കൂടുതൽ വരുമാനം.

നട വരവിലും വർധനയുണ്ടായി. ലേലത്തിൽ പോകാതിരുന്ന നാളീകേരം ഉൾപ്പെടെയുള്ളവ കഴിഞ്ഞ തവണ ലേലത്തിൽ പോയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വർധനയുണ്ടായി. തിരക്ക് വർധിക്കുന്നതോടെ ശബരിമല വരുമാനവും ഉയരുമെന്നാണ് പ്രതീക്ഷ.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അംഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close