KERALANEWS

ശക്തികുളങ്ങരയിൽ വീടുകളിൽ മോഷണ ശ്രമം നടത്തി ഒളിവിലായിരുന്നയാളെ തോപ്പുംപടി ഹാർബറിൽ നിന്ന് പിടികൂടി; പിടിയിലായത് ഉണ്ട ജോസ്

ശക്തികുളങ്ങര. പുത്തൻതുരുത്തിൽ വീടുകളിൽ മോഷണ ശ്രമം നടത്തിയിട്ട് ഒളിവിലായിരുന്ന യുവാവിനെ പോലീസ് എറണാകുളം തോപ്പുംപടി ഹാർബറിൽ നിന്ന് പിടികൂടി. പുത്തൻതുരുത്തിലും പരിസര പ്രദേശങ്ങളിലും വീടുകളിൽ മോഷണ ശ്രമം നടത്തിയ ആളാണ് പോലീസിൻറെ പിടിയിലായത്.

ശക്തികുളങ്ങര മീനത്ത് ചേരി പുത്തൻതുരുത്തിൽ ജോസ് ഭവനത്തിൽ ഉണ്ട ജോസ് എന്ന് വിളിക്കുന്ന ജോസഫ് (38) ആണ് പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബർ മാസം പതിനൊന്നാം തീയതി രാത്രി മോഷണം നടത്തുന്നതിന് വേണ്ടി പുത്തൻതുരുത്ത് സ്വദേശി ആൽഫ്രെഡിൻറെ വീടീൻറെ അടുക്കള ജനൽ ഇളക്കി മാറ്റി അകത്ത് കടന്ന ഇയാൾ ശബ്ദം കേട്ട് ഉണർന്ന വീട്ടുകാരെ കണ്ട് രക്ഷപെടുകയായിരുന്നു.

ഓടി രക്ഷപെടുന്നതിനിടെ നഷ്ടപ്പെട്ട മൊബൈൽ ഫോണിൽ നിന്നുമാണ് ഇയാളെ തിരിച്ചറിഞ്ഞത്. മോഷണ ശ്രമം പിടിക്കപ്പെട്ടതായി മനസിലാക്കിയ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. അന്വേഷണത്തിൽ സമാന സ്വഭാവമുളള കേസുകളിൽ ഇയാൾ ഉൾപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. ഒളിവിൽ പോയ ഇയാൾ തോപ്പുംപടി ഹാർബറിൽ ജോലി എടുക്കുന്നതായി ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

തോപ്പുംപടി ഹാർബറിലെ ഒരു ബോട്ടിൽ മത്സ്യതൊഴിലാളിയായി ജോലിക്ക് നിന്ന ഇയാളെ ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവാലാണ് ബോട്ടിൽ നിന്ന് പിടികൂടിയത്. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിജൂ.യൂ, സബ്ബ് ഇൻസ്പെക്ടർ അനീഷ്.വി, എ.എസ്സ്.ഐ മാരായ പ്രദീപ് കുമാർ, അനിൽകുമാർ, എസ്സ്.സി.പി.ഓ ജയകുമാർ, സി.പി.ഒ ഹരിജിത്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻറ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close