KERALANEWS

വാഴത്തോട്ടത്തിൽ ചാരായം വാറ്റും വിൽപനയും ; പ്രതി എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിൽ

തൃശൂർ : വാഴത്തോട്ടത്തിൽ കാലങ്ങളായി ചാരായം വാറ്റും വിൽപനയും പതിവാക്കിയയാൾ എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായി. മരോട്ടിച്ചാൽ ചുള്ളിക്കാവുചിറ വരിക്കത്തറപ്പേൽ രവീന്ദ്രൻ ആണ് അറസ്റ്റിലായത്. കൂട്ടാളി ഓടി രക്ഷപ്പെട്ടു. അസി. ഇൻസ്പെക്ടർ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. 500 ലീറ്റർ വാഷ്, 10 ലീറ്റർ ചാരായം എന്നിവ കണ്ടെടുത്തു.

കാട്ടാനയിറങ്ങുന്ന സ്ഥലത്തായിരുന്നു തോട്ടം. പുറമേ നിന്ന് ആരും ഈ മേഖലയിലേക്ക് എത്തിയിരുന്നില്ല. ഇതു മുതലെടുത്തായിരുന്നു വാറ്റും വിൽപനയും. വർഷങ്ങളായി വലിയ തോതിൽ ചാരായം വാറ്റ് നടത്തിവന്നിരുന്ന രവീന്ദ്രനും ജോയിയും വനപ്രദേശത്തെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കേസുകളിൽ പെടാതെ വിലസുകയായിരുന്നു. കാട്ടാനയിറങ്ങുന്നതിനാൽ രാത്രി കാലങ്ങളിൽ പുറത്തുനിന്നാരും എത്തില്ലെന്ന വിശ്വാസമാണ് ഈ സ്ഥലം തിരഞ്ഞെടുക്കാൻ പ്രതികളെ പ്രേരിപ്പിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close