celebrityMovies

ബിഗ് ബോസ് പുതിയ സീസണിൽ അവതാരകൻ സൽമാൻ ഖാൻ തന്നെ ; പ്രതിഫലം ഉയർത്തി താരം

ഹിന്ദി ബിഗ് ബോസിന്റെ പുതിയ സീസണിന് തുടക്കമാകുമ്പോൾ അവതാരകൻ സൽമാൻ ഖാന്റെ പ്രതിഫലം ചർച്ചയാകുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് 14 ആഴ്ചകൾക്കായി സൽമാൻ ഖാൻ വാങ്ങുന്നത് 350 കോടി രൂപയാണ്. ലെറ്റ്സ് ഒ ടി ടി ഗ്ലോബലാണ് ഈ വിവരം ട്വീറ്റ് ചെയ്തത്.

മുൻ സീസണുകളെക്കാൾ പ്രതിഫലം ഉയർത്തിയിരിക്കുകയാണ് താരം. 4, 5, 6 സീസണുകളിൽ ഒരു എപ്പിസോഡിന് 2.5 കോടി എന്നതായിരുന്നു സൽമാന്റെ പ്രതിഫലം എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സീസൺ 7ൽ ഒരു എപ്പിസോഡിന് 5 കോടിയും സീസൺ 8ൽ ഒരു എപ്പിസോഡിന് 5.5 കോടിയും സീസൺ 9ൽ ഒരു എപ്പിസോഡിന് ഏഴ് മുതൽ എട്ട് കോടിയും സീസൺ 10ൽ ഒരു എപ്പിസോഡിന് 8 കോടിയും താരം വാങ്ങിയിരുന്നു എന്നാണ് വിവരം. സീസൺ 13ൽ ഇത് ഒരു എപ്പിസോഡിന് 11 കോടി എന്ന നിലയിൽ എത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close