INDIANEWSTop News

സോഷ്യലിസത്തിന്റെ ഗന്ധമുള്ള പെര്‍ഫ്യൂം ; ഉത്തർപ്രദേശിൽ പെര്‍ഫ്യൂം വിതരണവുമായി സമാജ്‌വാദി പാർട്ടി

ലക്നൗ : പെര്‍ഫ്യൂം വിതരണവുമായി സമാജ്‌വാദി പാർട്ടി. നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്ന ഉത്തർപ്രദേശിലാണ് വിതരണം. പാർട്ടി എംഎൽസി പമ്‌നി ജയിന്‍ ഈ പെര്‍ഫ്യൂം ഉപയോഗിക്കുമ്പോള്‍ ആളുകള്‍ക്ക് സോഷ്യലിസത്തിന്റെ ഗന്ധം മനസ്സിലാകുമെന്ന് പറഞ്ഞു. 2022ല്‍ ഈ പെര്‍ഫ്യൂം വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും ജെയിന്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി സ്വന്തം പേരില്‍ പെര്‍ഫ്യൂം പുറത്തിറക്കുന്നത്. പാര്‍ട്ടി കൊടിയുടെ നിറമായ ചുവപ്പും പച്ചയും ആണ് പെര്‍ഫ്യൂം കൂപ്പിക്കും നല്‍കിയിരിക്കുന്നത്. 22 പ്രകൃതിദത്ത സുഗന്ധങ്ങൾ ഉപയോഗിച്ചാണ് സമാജ്‌വാദി പെർഫ്യൂം നിർമ്മിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close