INDIANEWS

മാധ്യമപ്രവർത്തകനോട് തട്ടിക്കയറി സാമന്ത;താരത്തെ ചൊടിപ്പിച്ചത് വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യം

തിരുപ്പതി: താരദമ്പതികളുടെ വിവാഹവും വിവാഹ മോചനവുമെല്ലാം ഇന്ന് ഏറെ പ്രാധാന്യത്തോടെ സാമൂഹ്യമാധ്യമങ്ങൾ ആഘോഷിക്കാറുണ്ട്. അങ്ങനെ വാർത്തകളിൽ ഇടം പിടിച്ചവരാണ് തെന്നിന്ത്യൻ താരദമ്പതികളായ സാമന്തയും നാഗ ചൈതന്യയും. താരങ്ങൾ വിവാഹജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്നും വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്നുമുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

ഇപ്പോളിതാ ക്ഷേത്ര ദർശനത്തിനെത്തിയ സാമന്തയോട് വിവാഹമോചനത്തെ കുറിച്ച്‌ ചോദിച്ച മാധ്യമ പ്രവർത്തകന് രൂക്ഷ മറുപടി നൽകിയിരിക്കുകയാണ് താരം.

തലയ്ക്ക് വെളിവില്ലെ എന്നായിരുന്നു വിവാഹമോചനത്തെ കുറിച്ച്‌ ചോദിച്ച മാധ്യമപ്രവർത്തകനോട് താരത്തിന്റെ മറുപടി. ‘ഞാൻ അമ്പലത്തിലാണ്, നിങ്ങൾക്ക് തലയ്ക്ക് വെളിവില്ലേ?’ എന്നായിരുന്നു സാമന്ത പ്രതികരിച്ചത്.

തിരുമല ക്ഷേത്രത്തിൽ സന്ദർശനം നടത്തി പുറത്തിറങ്ങവെയായിരുന്നു മാധ്യമപ്രവർത്തകൻ വിവാഹമോചനവാർത്ത സംബന്ധിച്ച്‌ താരത്തോട് പ്രതികരണം തേടിയത്.

2017ലായിരുന്നു സാമന്തയും അക്കിനേനി നാഗചൈതന്യയും തമ്മിലുള്ള വിവാഹം. ഈയിടെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും സാമന്ത നാഗചൈതന്യയുടെ കുടുംബപ്പേരായ അക്കിനേനി എന്നത് ഒഴിവാക്കിയതോടെയായിരുന്നു വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങൾ പുറത്തുവന്നത്.

അതേസമയം വിവാഹ മോചന വാർത്തകൾക്കിടെ നാഗചൈതന്യയുടെ പുതിയ ചിത്രമായ ലൗ സ്റ്റോറിയുടെ ട്രെയിലർ പങ്കുവെച്ച്‌ ആശംസകളുമായി സാമന്ത ട്വിറ്ററിൽ രംഗത്തെത്തിയിരുന്നു.

നാഗചൈതന്യയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് സാമന്ത ലൗ സ്റ്റോറി ടീമിന് ആശംസകൾ അറിയിച്ചത്. ‘ വിന്നർ, ആൾ ദി വെരി ബെസ്റ്റ് ടു ദി ടീം’ എന്നായിരുന്നു സാമന്ത കുറിച്ചത്. ചിത്രത്തിലെ നായികയായ സായ് പല്ലവിയേയും സാമന്ത ടാഗ് ചെയ്തിട്ടുണ്ട്.

ഇതിന് പിന്നാലെ സാമന്തയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് സായ് പല്ലവിയും നാഗചൈതന്യയും രംഗത്തെത്തി. താങ്ക്സ് സാം എന്നാണ് നാഗചൈതന്യ കുറിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close