celebrity

നാഗചൈതന്യയ്ക്കൊപ്പമുള്ള ഫോട്ടോസ് ഡിലീറ്റ് ചെയ്ത് സാമന്ത;നീക്കം ചെയ്തത് 5 വർഷത്തിനിടെ നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ

നാഗചൈതന്യയ്ക്കൊപ്പമുള്ള ഫോട്ടോകളെല്ലാം സമൂഹ മാധ്യമങ്ങളിൽ നിന്ന് ഡിലീറ്റ് ചെയ്ത് സാമന്ത. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് നീക്കിയത്. വിവാഹദിന ചിത്രങ്ങളും ഹണിമൂൺ ചിത്രങ്ങളും ഉൾപ്പെടെ ഇരുവരുടെയും ചിത്രങ്ങളെല്ലാം സാമന്ത നീക്കി. എന്നാൽ സുഹൃത്തുക്കൾക്കൊപ്പം ഇരുവരും നിൽക്കുന്ന രണ്ടു ചിത്രങ്ങൾ മാത്രം നീക്കം ചെയ്തിട്ടില്ല. നാലു വർഷത്തെ വിവാഹജീവിതത്തിനുശേഷം ഒക്ടോബർ രണ്ടിനാണ് ഇരുവരും ഔദ്യോഗികമായി പിരിയുന്നുവെന്ന് ആരാധകരെ അറിയിച്ചത്.

‘ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സമാന്ത) ഭാര്യഭർത്താക്കന്മാരെന്ന രീതിയിൽ വേർപിരിയാനും അവരവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു. ഒരു ദശാബ്ദത്തോളം നീണ്ട സൗഹൃദം ഞങ്ങൾക്കിടയിലുണ്ടെന്നതിൽ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്, ഞങ്ങളുടെ ബന്ധത്തിന്റെ കാതലും അതായിരുന്നു. ആ സൗഹൃദം ഞങ്ങൾക്കിടയിൽ ഇനിയും അടുപ്പം നിലനിർത്തുമെന്ന് വിശ്വസിക്കുന്നു.’–വിവാഹമോചനവാർത്ത പങ്കുവച്ച് നാഗചൈതന്യയുടെ വാക്കുകൾ.

2010ൽ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം ‘യേ മായ ചേസാവെ’യുടെ സെറ്റിൽ വച്ചാണ് സമാന്തയും നാ​ഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017 ഒക്ടോബര്‍ ആറിന ഇരുവരും വിവാഹിതരായി. സമാന്ത തന്റെ സോഷ്യൽ മീഡിയ പേജുകളില്‍നിന്ന് അക്കിനേനി എന്ന പേര് മാറ്റിയതോടെയാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന വാർത്തകൾ പുറത്തുവന്നു തുടങ്ങിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close