celebrityINDIANEWSSocial MediaTrending

വിവാഹ മോചനാവശ്യം മുന്നോട്ട് വെച്ചത് സാമന്ത; നാഗചൈതന്യ – സാമന്ത വേർപിരിയലിനെ കുറിച്ച് പ്രതികരിച്ച് നാഗാര്‍ജുന

കഴിഞ്ഞ വർഷം ആരാധകരെ ഏറ്റവും അധികം ഞെട്ടിച്ച വാർത്തകളിലൊന്നായിരുന്നു സാമന്ത – നാഗചൈതന്യ വിവാഹമോചനം. വിവാഹബന്ധം വേർപിരിയുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് ഇരുവരും തുറന്നു പറഞ്ഞിരുന്നില്ല. ഇപ്പോൾ, നാഗചൈതന്യയുടെ പിതാവും തെലുങ്ക് സൂപ്പർ താരവുമായ നാഗാർജുന തന്നെ വേർപിരിയലിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ഇന്ത്യഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് നാഗാർജുന മകന്റേയും സാമന്തയുടേയും വേർപിരിയലിനെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തുന്നത്.

വിവാഹമോചനത്തിനുള്ള നോട്ടീസ് ആദ്യം അയച്ചത് സാമന്തയാണെന്നാണ് നാഗാർജുന പറഞ്ഞതായി ഇന്ത്യഗ്ലിറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്. 2021 പുതുവത്സരത്തിനു ശേഷമാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തതെന്നും നാഗാർജുന പറയുന്നു. 2021 ഒക്ടോബറിലാണ് സാമന്തയും നാഗചൈതന്യയും വിവാഹ ബന്ധം അവസാനിപ്പിക്കുന്നതായി ഔദ്യോഗികമായി അറിയിച്ചത്. ഇതുസംബന്ധിച്ച നിയമപരമായ നടപടികൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

ആദ്യം വിവാഹമോചനത്തിന് അപേക്ഷിച്ചത് സാമന്തയാണെന്ന് നാഗാർജുന പറയുന്നു. സാമന്തയുടെ തീരുമാനം അംഗീകരിക്കുന്ന നിലപാടാണ് നാഗചൈതന്യ സ്വീകരിച്ചത്. എന്നാൽ, മകൻ തന്നെ കുറിച്ചും കുടുംബത്തിന്റെ അഭിമാനത്തെ കുറിച്ചുമാണ് കൂടുതൽ ആശങ്കപ്പെട്ടത്. താൻ ആശങ്കപ്പെടുമെന്ന് കരുതി തന്നെ സമാധാനിപ്പിക്കുകയായിരുന്നു നാഗചൈതന്യ. വിവാഹ ശേഷം നാല് വർഷം ഒന്നിച്ചു ജീവിച്ചതിനു ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. ഇരുവരും തമ്മിൽ യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല.

വളരെ അടുത്ത ബന്ധമായിരുന്നു രണ്ടുപേരും തമ്മിൽ ഉണ്ടായിരുന്നത്. എന്താണ് വേർപിരിയലിലേക്ക് നയിച്ച കാരണമെന്ന് തനിക്കറിയില്ല. 2021 പുതുവർഷം പോലും ഇരുവരും ഒന്നിച്ചാണ് ആഘോഷിച്ചത്. ഇതിനു ശേഷമാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് കരുതുന്നതെന്നും നാഗാർജുന പറയുന്നു. 2017 ലായിരുന്നു സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് നാല് വർഷത്തിനു ശേഷമാണ് ഇരുവരും വേർപിരിയുന്നത്.

സാമന്തയ്ക്കും നാഗചൈതന്യയ്ക്കും ഇടയിൽ സംഭവിച്ചതെന്തായാലും ദൗർഭാഗ്യകരമായ കാര്യമാണെന്നായിരുന്നു വേർപിരിയലിന് പിന്നാലെ നാഗാർജുന പ്രതികരിച്ചത്. ഭാര്യയ്ക്കും ഭർത്താവിനും ഇടയിലുള്ള കാര്യങ്ങൾ തീർത്തും സ്വകാര്യമാണ്. ഇരുവരും തനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സാമന്തയ്ക്കൊപ്പം ചിലവഴിച്ച നിമിഷങ്ങൾ എന്നും മധുരമുള്ള ഓർമകളായിരിക്കും. സാം തങ്ങൾക്ക് എന്നും പ്രിയപ്പെട്ടവളായിരിക്കും. ഇരുവർക്കും ദൈവം കരുത്ത് നൽകട്ടെ. എന്നായിരുന്നു നാഗാർജുന പ്രതികരിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close