INDIANEWS

സാമന്ത-നാ​ഗചൈതന്യ വിവാഹമോചനം; ബോളിവുഡ് താരത്തിനെതിരെ കടുത്ത പ്രസ്താവനകളുമായി കങ്കണ

മുംബൈ: കന്നഡതാരങ്ങളായ നാ​ഗചൈതന്യയും സാമന്തയും വിവാഹമോചനം പ്രഖ്യാപിച്ചതോടെ ഒരു ബോളിവുഡ് താരത്തിനെതിരെ രൂക്ഷ വിമർശനവുമായി കങ്കണ റണാവത്. നാഗചൈതന്യ ബോളിവുഡിലെ ‘വിവാഹനമോചന വിദഗ്ധനു’മായി അടുത്തിടപഴകിയതാണ് വിവാഹബന്ധം വേർപെടുത്താൻ കാരണമെന്നായിരുന്നു കങ്കണയുടെ പരാമർശം. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലാണ് കങ്കണയുടെ കുറ്റപ്പെടുത്തൽ.

‘ഈ തെക്കൻ നടൻ നാലുവർഷത്തെ വിവാഹബന്ധം ഉപേക്ഷിച്ച്‌ പെട്ടന്ന് വിവാഹമോചനം തേടി. ഒരു പതിറ്റാണ്ടായുള്ള അവരുടെ ബന്ധം അവസാനിപ്പിക്കാൻ കാരണം സൂപെർ സ്റ്റാറായ ‘ബോളിവുഡിലെ വിവാഹമോചന വിദഗ്ധനായ’ നടനുമായി പരിചയത്തിലായതോടെയാണ്. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ചു. ഞാൻ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. അതിൽ ഒളിച്ചുവെക്കേണ്ട ഒന്നുമില്ല’ -കങ്കണ കുറിച്ചു.

വിവാഹമോചനത്തിന് കാരണം പുരുഷൻമാരാണെന്നും അവർ വേട്ടക്കാരും സ്ത്രീകൾ പരിപാലിക്കുന്നവരാണെന്നും കങ്കണ കുറിച്ചു. വസ്ത്രം മാറുന്നതുപോലെ സ്ത്രീകളെ മാറ്റുന്നവരോട് ദയ കാണിക്കരുതെന്നും അവർ പറഞ്ഞു. വർധിച്ചുവരുന്ന വിവാഹമോചന കേസുകളിൽ കങ്കണ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

2017ൽ വിവാഹിതരായ സാമന്തയും നാഗചൈതന്യയും വേർപിരിയുന്നുവെന്ന വിവരം ഔദ്യോഗികമായി ശനിയാഴ്ച സാമന്ത അറിയിച്ചിരുന്നു. സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് താനും നാഗചൈതന്യയും ഭാര്യാ ഭർതൃ ബന്ധം ഉപേക്ഷിച്ച്‌ വേറിട്ട വഴികളിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ചതായി അറിയിച്ചത്. നേരത്തേ തെലുങ്ക് മാധ്യമങ്ങൾ താരങ്ങളുടെ വിവാഹമോചനം സംബന്ധിച്ച വാർത്തകൾ നൽകിയിരുന്നു.

ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികൾക്കും, ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞാനും ഭർത്താവും സ്വന്തം വഴികൾ പിന്തുടരാൻ തീരുമാനിച്ചു. ഞങ്ങൾക്കിടയിൽ 10 വർഷത്തെ സുഹൃദ്ബന്ധമാണുള്ളത്. അതായിരുന്നു ഞങ്ങളുടെ ബന്ധത്തിന്റെ ശക്തിയും. അത് എപ്പോഴും നിലനിൽക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു-സാമന്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close