LIME LIGHTNEWSTrending

കുടുംബ ജീവിതത്തിന് പുല്ലുവില കൽപ്പിച്ച് സമാന്ത; നാഗചൈതന്യയുമായി നടി വേർപിരിയുന്നുവന്ന് റിപ്പോർട്ടുകൾ

തെന്നിന്ത്യൻ സിനിമയിലെ താരജോഡികളായ സമാന്തയും നാഗ ചൈതന്യയും വേർപിരിയുന്നുവെന്ന് റിപ്പോർട്ടുകൾ. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഇവർ കുടുംബകോടതിയെ സമീപിച്ചുവെന്നും ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗൺസിലിങ് ഘട്ടത്തിലാണ് ഇരുവരുമെന്നും ഓൺലൈൻ സൈറ്റായ സാക്ഷി ന്യൂസ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിലെങ്ങും. ആദ്യമൊക്കെ ഗോസിപ്പായി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും പുതിയ റിപ്പോർട്ടുകൾ പ്രകാരം താരങ്ങളുടെ വേർ പിരിയൽ വെറും ഗോസിപ്പല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

സമാന്ത കരിയറിൽ കൂടുതൽ അവസരങ്ങൾ തേടാൻ ശ്രമിക്കുന്നതാണ് നാഗ ചൈതന്യയെയും കുടുംബത്തെയും അസ്വസ്ഥമാക്കുന്നതെന്നും അതാണ് വേർപിരിയലിന് കാരണമെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമീപകാലത്തായി സമാന്തയുടെ സിനിമകൾ വലിയ തോതിൽ പ്രശംസിക്കപ്പെട്ടിരുന്നു. ആമസോൺ വെബ് സീരിസ് ആയ ഫാമിലി മാൻ 2വിലെ നടിയുടെ പ്രകടനവുംപ്രകടനവും ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

2017-ലായിരുന്നു സമാന്ത നാഗചൈതന്യ വിവാഹം. അടുത്തിടെ സമാന്ത സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ മാറ്റം വരുത്തിയത് വലിയ വാർത്തയായിരുന്നു. വിവാഹശേഷം സമൂഹമാധ്യമ അക്കൗണ്ടുകളിലെല്ലാം നാഗചൈതന്യയുടെ കുടുംബപേര് തന്റെ പേരിനോട് സമാന്ത ചേർത്തുവച്ചിരുന്നു. എന്നാൽ സാമന്ത അക്കിനേനി എന്ന പേര് താരം മാറ്റി സമാന്ത പ്രഭു എന്ന പഴയപേര് തന്നെ ഉപയോഗിച്ച് തുടങ്ങിയതോടെ ഗോസിപ്പുകൾക്ക് ആക്കം കൂടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close