celebrityINDIANEWSTrendingviral

‘പെൺകുട്ടികളെ വിവാഹത്തിന് പ്രാപ്തയാക്കുന്നതിന് പകരം അവളെ അവൾക്കു വേണ്ടി ജീവിക്കാൻ പ്രാപ്തയാക്കൂ’; വിദ്യാഭ്യാസമാണ് വിവാഹത്തെക്കാൾ പ്രധാനം എന്ന് ഓർമിപ്പിക്കുന്ന പോസ്റ്റ് പങ്കുവച്ച് സാമന്ത

തെന്നിന്ത്യൻ താരം സമാന്തയ്ക്ക് കേരളത്തിലും ആരാധകരുടെ എണ്ണം ഒട്ടും കുറവല്ല. സിനിമയെക്കുറിച്ച് മാത്രമല്ല വ്യക്തിജീവിതത്തെക്കുറിച്ചും സാമന്ത തന്റെ ആരാധകരെ അറിയിക്കാറുണ്ട്. അതുകൊണ്ടു തന്നെ നിരവധി പേരാണ് താരത്തിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പിന്തുടരുന്നതും. താരം പോസ്റ്റ് ചെയ്യുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്.

വിദ്യാഭ്യാസമാണ് വിവാഹത്തെക്കാൾ പ്രധാനം എന്ന് ഓർമിപ്പിക്കുന്ന പോസ്റ്റ് പങ്കുവച്ച് തെന്നിന്ത്യന്‍ നടി സാമന്ത. പെബികുട്ടികൾക്ക് വിദ്യാഭ്യം നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് സാമന്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്.

പെൺമക്കളുടെ വിവാഹത്തിന് പണം സ്വരുക്കൂട്ടുന്നതിന് പകരം അതവരുടെ വിദ്യാഭ്യാസത്തിനായി വിനിയോ​ഗിക്കൂ എന്നാണ് പോസ്റ്റില്‍ പറയുന്നത്. അവളെ വിവാഹത്തിന് പ്രാപ്തയാക്കുന്നതിന് പകരം അവളെ അവൾക്കു വേണ്ടി ജീവിക്കാൻ പ്രാപ്തയാക്കൂ എന്നും സാമന്ത പോസ്റ്റിലൂടെ പറയുന്നു.

അവനവനെ സ്നേഹിക്കുവാനും ആത്മവിശ്വാസത്തോടെയിരിക്കാനും പെൺമക്കളെ പഠിപ്പിക്കുന്നതിനൊപ്പം ആവശ്യമുള്ളയിടത്ത് പ്രതികരിക്കാനും അവരെ പ്രാപ്തമാക്കാന്‍ ആണ് സാമന്ത പറയുന്നത്.

നിരവധി പേരാണ് സാമന്ത നല്‍കുന്ന ഈ സന്ദേശത്തെ പ്രശംസിച്ച് രം​ഗത്തെത്തിയത്. അടുത്തിടെയാണ് നടൻ നാ​ഗചൈതന്യയുമായുള്ള വിവാഹബന്ധം താരം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ താരം വലിയ രീതിയിലുള്ള സൈബർ ആക്രമണവും നേരിട്ടിരുന്നു. ഇതിനെതിരെയും സാമന്ത പ്രതികരിച്ചിരുന്നു.

വേർപിരിയലിന്റെ പേരിൽ മാസങ്ങളായി തലക്കെട്ടുകളിൽ ഇടംപിടിച്ചിരുന്ന താര ദമ്പതികളായിരുന്നു നാ​ഗചൈതന്യയും സാമന്തയും. സിനിമാപ്രേമികൾക്കിടയിൽ സോഷ്യൽ മീഡിയയിലും മറ്റും സാമന്ത തന്റെ പേര് എസ് എന്ന് മാത്രമാക്കി ചുരുക്കിയതു മുതൽക്കേ താരദമ്പതികൾക്കിടയിലെ അസ്വാരസ്യത്തെ കുറിച്ച് വാർത്തകൾ വന്നിരുന്നു. പിന്നാലെ നടന്ന നാഗചൈതന്യയുടെ അച്ഛൻ നാഗാർജ്ജുനയുടെ പിറന്നാളാഘോഷത്തിൽ സാമന്ത പങ്കെടുക്കാത്തതും സിനിമാപ്രേമികൾക്കിടെയിലെ ചർച്ചയ്ക്ക് ആക്കം കൂട്ടിയിരുന്നു.

2010ൽ ​ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് സാമന്തയും നാ​ഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017ലായിരുന്നു സാമന്തയും അക്കിനേനി നാഗചൈതന്യയും തമ്മിലുള്ള വിവാഹം. നാല് വർഷങ്ങൾക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിഞ്ഞത്. ഒരുപാട് ആലോചനകള്‍ക്കു ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തില്‍ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നിത്യചൈതന്യയും അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

സാമന്ത നായികയാകുന്ന ഒരു ചിത്രം നിര്‍മിക്കുന്നത് ഡ്രീം വാരിയര്‍ പിക്ചേഴ്‍സ് ആണ്. ശന്തരുബൻ ആണ് സാമന്തയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാണ് സാമന്ത ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്. ;യാ മായ ചേസവേ’ എന്ന ചിത്രം തെലുങ്കില്‍ വൻ ഹിറ്റായതോടെ നായികയെന്ന നിലയില്‍ സാമന്തയ്‍ക്ക് തിരക്കേറി. മനം, അഞ്ചാൻ, കത്തി, തെരി, ജനത ഗാരേജ്, മേഴ്‍സല്‍, മജിലി, നീതാനെ എൻ പൊൻവസന്തം, ഓട്ടോനഗര്‍ സൂര്യ, 10 എൻഡ്രതുക്കുള്ള തുടങ്ങി ഒട്ടേറെ ഹിറ്റുകളിലാണ് സാമന്ത നായികയായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close