celebrityMoviesNEWS

“തലക്ക് വെളിവില്ലേ?” ; മാധ്യമപ്രവർത്തകന് ചുട്ടമറുപടി നൽകി സാമന്ത

കുറച്ചു നാളുകളായി സാമന്തയും നാഗചൈതന്യയും വേർപിരിയുന്നു എന്ന വാർത്തകൾ വരുന്നുണ്ട്. എന്നാൽ ഈ വിഷയത്തോട് ഇരു താരങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് സാമന്ത കൊടുത്ത മറുപടി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

തിരുമല ക്ഷേത്രത്തിൽ സന്ദർശനം നടത്തി പുറത്തിറങ്ങിയ സാമന്തയോട് ഡിവോഴ്സ് ആയി ബന്ധപ്പെട്ട ചോദ്യം ഒരു മാധ്യമപ്രവർത്തകൻ ചോദിക്കുന്നു. ഇത് താരത്തെ പ്രകോപിപ്പിച്ചു. ‘ഞാൻ അമ്പലത്തിലാണ്, നിങ്ങൾക്ക് തലക്ക് വെളിവില്ലേ?’ എന്നാണ് താരം തിരിച്ചു ചോദിക്കുന്നത്. ചൂണ്ടുവിരൽ തലയിലേക്ക് ചൂണ്ടിയായിരുന്നു പ്രതികരണം. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close