celebrityINDIANEWSSocial MediaTrendingviral

പ്രോട്ടീൻ ഷേക്ക് കഴിച്ചിട്ട് ജിമ്മിലേക്ക്; പിന്നെ വർക്കൗട്ട്; ഫിറ്റ്നസിൽ ഏറെ പ്രധാന്യം കൊടുക്കുന്ന സാമന്തയുടെ പുതിയ ചിത്രങ്ങൾ വൈറൽ ആകുന്നു

തെന്നിന്ത്യൻ താരം സമാന്തയ്ക്ക് കേരളത്തിലും ആരാധകരുടെ എണ്ണം ഒട്ടും കുറവല്ല. സിനിമയെക്കുറിച്ച് മാത്രമല്ല വ്യക്തിജീവിതത്തെക്കുറിച്ചും സാമന്ത തന്റെ ആരാധകരെ അറിയിക്കാറുണ്ട്. അതുകൊണ്ടു തന്നെ നിരവധി പേരാണ് താരത്തിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പിന്തുടരുന്നതും. താരം പോസ്റ്റ് ചെയ്യുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്.

ഫിറ്റ്നസിൽ ഏറെ പ്രധാന്യം കൊടുക്കുന്ന നടിമാരിലൊരാളാണ് സാമന്ത. നടിയുടെ വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലാവാറുണ്ട്. അസാധ്യ മെയ് വഴക്കമാണ് സമാന്തയുടേത് എന്ന് ആരാധകരും അഭിപ്രായപ്പെടാറുണ്ട്.

ജിമ്മിൽ പോകുന്നതും വർക്കൗട്ട് ചെയ്യുന്നതും ഒന്നും വെറുതേ അല്ല എന്ന് വ്യക്തമാക്കുന്നതാണ് നടിയുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്. വർക്കൗട്ട് ചെയ്യുന്നതിന്റെ പുതിയ ചിത്രമാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ താരം പങ്കുവച്ചിരിക്കുന്നത്.

ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കുന്നത് പോലെ തന്നെ സാമന്ത വലിയൊരു ഭക്ഷണപ്രിയ കൂടിയാണ്. പ്രോട്ടീൻ ഷേക്ക് കഴിച്ചിട്ടാണ് ജിമ്മിൽ കയറാറുള്ളത് എന്നാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ സമാന്ത പറഞ്ഞത്. വെജിറ്റേറിയൻ പ്രോട്ടീൻ മാത്രമാണ് കഴിക്കുന്നത് എന്നും സമാന്ത വ്യക്തമാക്കിയിട്ടുണ്ട്.

വേർപിരിയലിന്റെ പേരിൽ മാസങ്ങളായി തലക്കെട്ടുകളിൽ ഇടംപിടിച്ചിരുന്ന താര ദമ്പതികളായിരുന്നു നാ​ഗചൈതന്യയും സാമന്തയും. സിനിമാപ്രേമികൾക്കിടയിൽ സോഷ്യൽ മീഡിയയിലും മറ്റും സാമന്ത തന്റെ പേര് എസ് എന്ന് മാത്രമാക്കി ചുരുക്കിയതു മുതൽക്കേ താരദമ്പതികൾക്കിടയിലെ അസ്വാരസ്യത്തെ കുറിച്ച് വാർത്തകൾ വന്നിരുന്നു. പിന്നാലെ നടന്ന നാഗചൈതന്യയുടെ അച്ഛൻ നാഗാർജ്ജുനയുടെ പിറന്നാളാഘോഷത്തിൽ സാമന്ത പങ്കെടുക്കാത്തതും സിനിമാപ്രേമികൾക്കിടെയിലെ ചർച്ചയ്ക്ക് ആക്കം കൂട്ടിയിരുന്നു.

2010ൽ ​ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് സാമന്തയും നാ​ഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017ലായിരുന്നു സാമന്തയും അക്കിനേനി നാഗചൈതന്യയും തമ്മിലുള്ള വിവാഹം. നാല് വർഷങ്ങൾക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിഞ്ഞത്. ഒരുപാട് ആലോചനകള്‍ക്കു ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തില്‍ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നിത്യചൈതന്യയും അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

സാമന്ത നായികയാകുന്ന ഒരു ചിത്രം നിര്‍മിക്കുന്നത് ഡ്രീം വാരിയര്‍ പിക്ചേഴ്‍സ് ആണ്. ശന്തരുബൻ ആണ് സാമന്തയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാണ് സാമന്ത ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്. ;യാ മായ ചേസവേ’ എന്ന ചിത്രം തെലുങ്കില്‍ വൻ ഹിറ്റായതോടെ നായികയെന്ന നിലയില്‍ സാമന്തയ്‍ക്ക് തിരക്കേറി. മനം, അഞ്ചാൻ, കത്തി, തെരി, ജനത ഗാരേജ്, മേഴ്‍സല്‍, മജിലി, നീതാനെ എൻ പൊൻവസന്തം, ഓട്ടോനഗര്‍ സൂര്യ, 10 എൻഡ്രതുക്കുള്ള തുടങ്ങി ഒട്ടേറെ ഹിറ്റുകളിലാണ് സാമന്ത നായികയായത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക
മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close